Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ അവധി

text_fields
bookmark_border
തൊടുപുഴ: ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന, ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി നങ്കിസിറ്റി ഗവ. എൽ.പി.എസ്​ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇനി ഒരു ഉത്തരവ്​ ഉണ്ടാകുന്നതുവരെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിടുന്നതുവരെയോ കലക്ടർ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തരമായി മറ്റ്​ സ്ഥാപനങ്ങളിലേക്ക്​ മാറ്റുന്നതിന്​ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപന മേധാവികൾക്കും വില്ലേജ്​ ഓഫിസർമാർക്കും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്​. കുടുംബവഴക്ക്​ സംഘട്ടനത്തിൽ കലാശിച്ചു; മൂന്നുപേർക്ക്​ പരിക്ക്​ ചെറുതോണി: തലക്കും കൈക്കും വെട്ടേറ്റ നിലയിൽ കരിമ്പൻ മണിപ്പാറക്കാനത്തിൽ തോണിപ്പറമ്പിൽ രതീഷിനെ (35) ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രയിലും വയറിന്​ കുത്തേറ്റ നിലയിൽ ഇയാളുടെ ഭാര്യപിതാവ് പുഷ്പഗിരി കിഴക്കേപ്പറമ്പിൽ രാജശേഖരനെ (60) കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷത്തിൽ തടസ്സം പിടിക്കാൻ ചെന്ന രാജശേഖരന്‍റെ ഭാര്യ ലേഖക്കും പരിക്കേറ്റു. ഇവരും ചികിത്സയിലാണ്. പിണങ്ങിപ്പോയ ഭാര്യയെ കാണാൻ ചെന്നതാണ് രതീഷും മാതാവും ജ്യേഷ്ഠന്‍റെ രണ്ട്​ മക്കളും. അവിടെ​വെച്ചുണ്ടായ വാക്കുതർക്കം വെട്ടിലും കുത്തിലും കലാശിക്കുകയായിരുന്നു. ഇരുകൂട്ടരുടെയും പരാതിയിൽ രണ്ട്​ കേസുകൾ രജിസ്റ്റർ ചെയ്ത്​ അന്വേഷണം നടത്തിവരുന്നതായി തങ്കമണി പൊലീസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story