Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:12 AM IST Updated On
date_range 11 Aug 2022 12:12 AM ISTഇടുക്കിയുടെ ഓണക്കിറ്റിൽ കുടുംബശ്രീയുടെ ഉപ്പേരിയും ശര്‍ക്കരവരട്ടിയും
text_fieldsbookmark_border
തൊടുപുഴ: ഇടുക്കിയില്‍ ഇക്കുറി ഓണസദ്യക്കൊപ്പം വിളമ്പുക ജില്ലയിലെ കുടുംബശ്രീ അംഗങ്ങളുടെ കൈപ്പുണ്യം പതിഞ്ഞ ഉപ്പേരിയും ശര്‍ക്കരവരട്ടിയും. ഇതിനായി 2,32,500 പാക്കറ്റ് ഉപ്പേരിയും ശര്‍ക്കരവരട്ടിയുമാണ് കുടുംബശ്രീ അംഗങ്ങള്‍ തയാറാക്കുന്നത്. കുടുംബശ്രീ സംരംഭങ്ങള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കുമാണ് ഉപ്പേരി തയാറാക്കി ഡിപ്പോകളില്‍ എത്തിക്കുന്ന ചുമതല. ഏത്തക്ക അരിയുന്നത് മുതല്‍ ഉപ്പേരിയും ശര്‍ക്കരവരട്ടിയും തയാറാക്കി പാക്ക് ചെയ്യുന്നതുവരെ ജോലികള്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചെയ്യുന്നത്. കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സപ്ലൈകോ അധികൃതരുടെയും നിരീക്ഷണവുമുണ്ട്. തൊടുപുഴ 84,500 പാക്കറ്റ്, മൂന്നാര്‍ 46,000, നെടുങ്കണ്ടം 1,02,000 എന്നിങ്ങനെയാണ് ജില്ലയിലെ സപ്ലൈകോ ഡിപ്പോകളിലേക്ക് ഇതുവരെ കുടുംബശ്രീക്ക് ലഭിച്ച ഓർഡർ. നൂറ് ഗ്രാം പാക്കറ്റിന് കുടുംബശ്രീക്ക് 27 രൂപ ലഭിക്കും. ആവശ്യമായ മുഴുവന്‍ ഏത്തക്കായും കര്‍ഷകരില്‍നിന്ന് ലഭിക്കാത്തതിനാല്‍ പൊതുവിപണിയെയും ആശ്രയിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചാല്‍ തയാറാക്കി നല്‍കാനും സജ്ജരാണെന്ന് സംരംഭകര്‍ പറഞ്ഞു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ കിറ്റിൽ ഉള്‍പ്പെടുത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇടവെട്ടി പഞ്ചായത്ത് 11ാം വാര്‍ഡിലെ മാര്‍ത്തോമയിൽ പ്രവര്‍ത്തിക്കുന്ന മുബാറക് കുടുംബശ്രീ യൂനിറ്റിന് കീഴിലെ ബിലാല്‍ ഫുഡ് പ്രൊഡക്ട് യൂനിറ്റില്‍നിന്നാണ് തൊടുപുഴയിലും പരിസരങ്ങളിലേക്കുമുള്ള ഉപ്പേരി എത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് പിന്തുണയുമായി പഞ്ചായത്തും ഒപ്പമുണ്ടെന്ന് പ്രസിഡന്‍റ് ഷീജ നൗഷാദ് പറഞ്ഞു. ചിത്രം: TDL Upperi ഇടവെട്ടി മാര്‍ത്തോമ ഭാഗത്തെ യൂനിറ്റിന് കീഴിൽ ഉപ്പേരി തയാറാക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക് കട്ടപ്പന: ഓട്ടോക്ക് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. ഉപ്പുതറ - പൊരികണ്ണി റോഡിൽ ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടം. ചിന്നാർ നാലാം മൈൽ പാറയ്ക്കൽ ശെൽവം (45), ഇടശ്ശേരിമറ്റം സാബുക്കുട്ടൻ (48 ), കൊച്ചു കരിന്തരുവി കുന്നത്തുമലയിൽ ഷൈജു (39), ചിന്നാർ കുറ്റിക്കാട്ട് ജോസഫ് (54), ചിന്നാർ മൂന്നാം മൈൽ മുഴുവഞ്ചിയിൽ മാത്യു (55) എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരമായി പരിക്കേറ്റ ശെൽവത്തെ വിദഗ്ധ ചികിത്സക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. കെട്ടിട നിർമാണ തൊഴിലാളികളായ ആറുപേരാണ് ജീപ്പിൽ സഞ്ചരിച്ചിരുന്നത്. ഇവർ നിർമിച്ച വീടിന്‍റെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. എതിർദിശയിൽ വന്ന ഓട്ടോറിക്ഷക്ക് സൈഡ് കൊടുക്കാൻ റോഡിന്‍റെ വശം ചേർക്കുന്നതിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനം റോഡരികിലെ മരത്തിൽ തടഞ്ഞുനിന്നതിനാൽ വൻ അപകടം ഒഴിവായി. TDL Jeep accident ഉപ്പുതറ- പൊരികണ്ണി റോഡിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ജീപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story