Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറേഷനരിയിൽ ചെള്ളും...

റേഷനരിയിൽ ചെള്ളും വണ്ടും; പരാതി പറഞ്ഞ്​ മടുത്ത്​ കാർഡുടമകൾ

text_fields
bookmark_border
അടിമാലി: റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഗോതമ്പും അരിയും ചെള്ളും വണ്ടും മൂലം ഉപയോഗിക്കാൻ കഴിയാത്തവയെന്ന്​ ആക്ഷേപം. ദേവികുളം താലൂക്കിലെ റേഷൻകടകളിലാണ് നാലുമാസത്തിലേറെയായി ചെള്ളും വണ്ടും അടങ്ങിയ ഭക്ഷ്യധാന്യം​ വിതരണം ചെയ്യുന്നത്​. അങ്കമാലി എഫ്.സി.ഐ ഗോഡൗണിൽ നിന്നാണ് ഇവിടെ റേഷൻ അരിയും ഗോതമ്പും എത്തുന്നത്. പഴയ സ്​റ്റോക്ക്​ പിന്നാക്ക പ്രദേശമായ ദേവികുളത്തേക്ക്​ നൽകുന്നു എന്ന്​ പരാതിയുണ്ട്​. താലൂക്കിൽ 118 റേഷൻകടകളാണുള്ളത്. ഇതിൽ 21 കടകളുടെ പരിധിയിൽ ആദിവാസി വിഭാഗങ്ങൾ മാത്രമാണുള്ളത്. അങ്കമാലിയിൽനിന്ന് തന്നെയാണ് എറണാകുളം ജില്ലയിലേക്കും വിതരണം നടത്തുന്നത്. ഇവിടെ പരാതി കുറക്കാനാണ് പിന്നാക്ക മേഖലയിലേക്ക് നിലവാരമില്ലാത്ത ഉൽപന്നങ്ങൾ കയറ്റി വിടുന്നതെന്ന്​ പറയുന്നു. കഴിഞ്ഞമാസം എല്ലാ കാർഡുകൾക്കും പച്ചരി മാത്രമാണ് നൽകിയത്. ഇത് വിവാദമായിരുന്നു. ഗോതമ്പിന്‍റെ ഗുണനിലവാരത്തെക്കുറിച്ച്​ പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു. തോട്ടം മേഖലയിൽ വെള്ളയരിയും കാർഷിക മേഖലയിൽ കുത്തരിയുമാണ് കൂടുതൽ ഉപയോഗിക്കുന്നത്. എന്നാൽ, വിതരണത്തിലെത്തുന്നതിൽ പകുതിയിലേറെയും പച്ചരിയാണ്. ഈ സാഹചര്യത്തിൽ ചോറ്​ വെക്കാൻ പുഴുക്കലരി വേറെ തേടിപ്പോകേണ്ടിവരും. മൂന്ന് മാസമായി മണ്ണെണ്ണയും ലഭിക്കുന്നില്ല. കാലവർഷം ശക്തമായതോടെ വൈദ്യുതിയും വല്ലപ്പോഴുമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story