Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎട്ടേക്കറിൽ സലോമി...

എട്ടേക്കറിൽ സലോമി വിളയിക്കുന്നു വൈവിധ്യങ്ങൾ

text_fields
bookmark_border
തൊടുപുഴ: അന്യംനിന്ന്​ പോകുന്ന ഫലവൃക്ഷങ്ങളും കിഴങ്ങുകളും പച്ചക്കറികളും ഔഷധ സസ്യങ്ങളും വരെ സംരക്ഷിച്ച്​ ത‍‍ൻെറ വീടിന്​ ചുറ്റുമുള്ള കൃഷിയിടത്തെ മാതൃക കൃഷിത്തോട്ടമാക്കി തീർക്കുകയാണ്​ സലോമി എന്ന വീട്ടമ്മ. വണ്ണപ്പുറം തൊമ്മൻകുത്ത്​ പച്ചില ഭാഗത്ത്​ ചിറ്റേത്ത്​ക്കുടിയിൽ സലോമി സാജുവി‍ൻെറ വീട്ടുമുറ്റത്തും കൃഷിത്തോട്ടത്തിലുമായി 400ൽ അധികം വ്യത്യസ്ത വൃക്ഷ-സസ്യലതാതികളാണ് വളരുന്നത്​​. ഇവയെ കൂടാതെ ഏറെ പഴക്കമുള്ള ഔഷധ സസ്യങ്ങളും ഇവിടെ പരിപാലിച്ച്​ വരുന്നു. സാധാരണ കാർഷിക വിളകൾക്കൊപ്പം നാട്ടിൻ പുറങ്ങളിൽനിന്ന്​ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും സലോമി വിവിധ ഇടങ്ങളിൽനിന്ന്​ എത്തിച്ച്​ നട്ടു വളർത്തുന്നു​. വെള്ളക്കൂവ, കീഴാർനെല്ലി, മുയൽചെവിയൻ, മധുര അമ്പഴം, ചെറുനാരകം, ആകാശ മലേരി തുടങ്ങിയ 40 ഇനങ്ങളും തോട്ടത്തിലുണ്ട്​​. പരമ്പരാഗതമായി കാർഷിക കുടുംബമാണെങ്കിലും 2012 ൽ മുതലാണ് സലോമി​ കൃഷിയെ കാര്യമായി കണ്ട്​ തുടങ്ങിയത്​. എട്ടേക്കറിൽ​ ജൈവ കൃഷി രീതിയാണ്​​ പിന്തുടരുന്നത്. കാട്ടുപാവൽ, കാട്ടുമഞ്ഞൾ, കാട്ട്​ ചേന, കാട്ട്​ ഇഞ്ചി, പാവൽ, മുള്ളാത്ത, വേലിപ്പടപ്പൻ മുളക്​, നീലക്കാച്ചിൽ തുടങ്ങി മറ്റ്​ കൃഷിയിടങ്ങളിൽ അധികം കാണാത്ത സസ്യങ്ങളും തോട്ടത്തിലുണ്ട്​​. കസ്തൂരി മഞ്ഞൾ, ഊരാളി ചേമ്പ്​, നിത്യ വഴുതന, ആളോരങ്ങ എന്നിവയും കാണാം​. ഈ കൃഷികൾക്കൊപ്പം പശുവളർത്തലും തേൻ കൃഷിയും കൊണ്ടുപോകുന്നു. മൂട്ടിപ്പഴം, ഓറഞ്ച്​ , ഡ്രാഗൺ ഫ്രൂട്ട്​, മങ്കോസ്റ്റിൻ, സപ്പോർട്ട, ചാമ്പ, നെല്ലി, വാളംപുളി, കൊടംപുളി, അരിനെല്ലി, സ്റ്റാർഫ്രൂട്ട്​, പലതരം ഫല വൃക്ഷങ്ങളും ​ കായ്​ച്ച്​ നിൽക്കുന്നുണ്ട്​. ഇതിനിടക്ക്​ ഏലവും ​. ഡൽഹി, ഉത്തരാഖണ്ഡ്​ എന്നിവിടങ്ങളിലടക്കം കാർഷിക ഗ്രൂപ്പുകളുടെ കൂടെ സഞ്ചരിച്ച്​ കൃഷി അറിവുകൾ സലോമി കരസ്ഥമാക്കാറുണ്ട്​. വല്ല്യപ്പച്ചൻ പാരമ്പര്യ വൈദ്യനായിരുന്നു. അദ്ദേഹത്തിൽ നിന്നാണ്​ സസ്യങ്ങളുടെ പേരുകളും അതുവഴി കൃഷി അറിവുകളിലേക്കും എത്തുന്നത്​. രാവിലെ ആറ്​ മണിമുതൽ വൈകീട്ട്​ ആറ്​ വരെ കൃഷി കാര്യങ്ങളിൽ നല്ല ശ്രദ്ധയും പരിചരണവും നൽകുന്നുണ്ട്​​. വരുമാനം എന്ത്​ കിട്ടുമെന്ന്​ നോക്കിയില്ല കൃഷി ചെയ്യുന്നത്​. ഇന്ന്​ പലരും പറയുന്നത്​ കൃഷി കൊണ്ടൊന്നും ജീവിക്കാൻ കഴിയില്ലെന്നാണ്​. എന്നാൽ, കൃഷിയിൽ എത്രത്തോളം ആത്​മസമർപ്പണം നടത്തുന്നുവോ അത്രയും നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ്​ സലോമിക്ക്​ പറയാനുള്ളത്​. അഫ്​സൽ ഇബ്രാഹിം ​ TDL SALOMI സലോമി കൃഷിയിടത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story