Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുല്ലപ്പെരിയാർ: വഴി...

മുല്ലപ്പെരിയാർ: വഴി മുങ്ങി, പൊലീസിന് ആശ്രയം ബോട്ട് മാത്രം

text_fields
bookmark_border
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന്​ ജലം തുറന്നു വിട്ടതോടെ വള്ളക്കടവിൽനിന്ന്​ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള റോഡ് പൂർണമായും വെള്ളത്തിനടിയിയിലായി. അണക്കെട്ടിൽനിന്ന്​ ജലം തുറന്നുവിട്ടതിന്​ പിന്നാലെ റോഡിലെ താൽക്കാലിക തടിപ്പാലം ഒഴുകിപ്പോയിരുന്നു. റോഡ് പൂർണമായും വെള്ളത്തിനടിയിലായതോടെ അണക്കെട്ടി‍ൻെറ സുരക്ഷ ചുമതലയുള്ള പൊലീസിന് അണക്കെട്ടിൽ പോകാൻ തേക്കടിയിൽനിന്ന്​ ബോട്ടിനെ ആശ്രയിക്കണം. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പൊലീസ് സബ്ഡിവിഷൻ ഓഫിസ് പ്രവർത്തിക്കുന്നത് വണ്ടിപ്പെരിയാറിലാണ്.ഇവിടെനിന്ന്​ ഡിവൈ.എസ്.പി ഉൾപ്പെടെ ഉദ്യോഗസ്ഥർ എല്ലാ ദിവസവും കാട്ടിനുള്ളിലെ റോഡ് മാർഗമാണ് അണക്കെട്ടിലേക്ക് പോയിരുന്നത്. ജലം തുറന്നുവിട്ട് റോഡ് മുങ്ങിയതോടെ വണ്ടിപ്പെരിയാറിൽനിന്നും 18 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ച് തേക്കടിയിലെത്തി വേണം സുരക്ഷ ജോലിക്ക് പോകാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story