Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:27 AM IST Updated On
date_range 10 Aug 2022 12:27 AM ISTമുല്ലപ്പെരിയാർ വെള്ളത്തിൽ ജനവാസ കേന്ദ്രങ്ങൾ ഒറ്റപ്പെട്ടു
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാറിൽനിന്ന് ഇടുക്കിയിലേക്ക് ഒഴുക്കുന്ന ജലത്തിൻെറ അളവ് വർധിപ്പിച്ചതോടെ വണ്ടിപ്പെരിയാറിന് സമീപത്തെ പല ജനവാസ കേന്ദ്രങ്ങളും ഒറ്റപ്പെട്ടു. സ്ഥിതി ഗുരുതരമായതോടെ തീരദേശത്തെ പല കുടുംബങ്ങളെയും അധികൃതർ ഇടപ്പെട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളം കയറി ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിച്ചതിന് പിന്നാലെ വീടുകൾക്കുള്ളിൽ ദിവസങ്ങളായി വെള്ളം കയറിയത് വീട്ടുപകരണങ്ങൾ ഉൾപ്പെടെ പലതും നശിക്കാനിടയാക്കി. അണക്കെട്ടിൽനിന്ന് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് കൂടുതൽ ജലം തുറന്നുവിട്ടത്. ജലനിരപ്പ് വൈകീട്ട് ആറിന് 139.60 അടിയായി തുടരുകയാണ്. ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിനായി വൈകീട്ട് മൂന്നിന് അണക്കെട്ടിൽനിന്ന് ഒഴുക്കുന്ന ജലത്തിൻെറ അളവ് 10,400 ഘനയടിയാക്കി വർധിപ്പിച്ചു. ഇതോടെ നദീതീരത്തെ മിക്ക വീടുകളിലും വെള്ളം കയറിയത് നാട്ടുകാരെ ദുരിതത്തിലാക്കി. വണ്ടിപ്പെരിയാർ ടൗണിനു സമീപം വികാസ് നഗറിലേക്കുള്ള റോഡും വെള്ളത്തിൽ മുങ്ങിയതോടെ ഈ പ്രദേശവും ഒറ്റപ്പെട്ടു. മഞ്ചുമല, ഇഞ്ചക്കാട്, ആറ്റോരങ്ങളിലെ മുഴുവൻ വീടുകളിലും വെള്ളം കയറി. വനത്തിനുള്ളിലെ വഞ്ചിവയൽ ആദിവാസി കോളനിയിലേക്കുള്ള പാതയിൽ വെള്ളം കയറിയതോടെ പൂർണമായും ഒറ്റപ്പെട്ടു. ജനവാസ കേന്ദ്രങ്ങളായ ചന്ദ്രവനം, കീരിക്കര പാലങ്ങൾ വെള്ളത്തിൽ മുങ്ങി. റോഡ് ഇടിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടു. ഈ പ്രദേശങ്ങളിലേക്കുള്ള യാത്രപോലും അപകടം നിറഞ്ഞതായി. പ്രദേശത്ത് വെള്ളം കയറിയ വീടുകളിൽനിന്ന് നൂറോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വണ്ടിപ്പെരിയാർ ട്രൈബൽ ഹൈസ്കൂൾ, ഗവ. യു.പി സ്കൂൾ, മോഹനം ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുള്ളത്. വെള്ളം കയറിയ പ്രദേശങ്ങളിൽ വാഴൂർ സോമൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നത്. Cap: മുല്ലപ്പെരിയാറിൽനിന്ന് അധികജലം തുറന്നുവിട്ടതോടെ വെള്ളം കയറിയ വീട്ടിൽനിന്ന് സാധനങ്ങൾ നീക്കുന്നു cap: വെള്ളം കയറിയ വീടുകളിൽനിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പോകുന്നവർ cap. വണ്ടിപ്പെരിയാർ-മ്ലാമല റോഡിൽ ചന്ദ്രവനം ഭാഗത്ത് തകർന്ന റോഡ് വാഴൂർ സോമൻ എം.എൽ.എ പരിശോധിക്കുന്നു .......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
