Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേരള ഫീഡ്‌ഡ്‌...

കേരള ഫീഡ്‌ഡ്‌ യൂനിറ്റിലെ കൂലിത്തർക്കം ഒത്തുതീർന്നു

text_fields
bookmark_border
തൊടുപുഴ: അരിക്കുഴയിൽ പ്രവർത്തിക്കുന്ന കേരള ഫീഡ്‌ഡ്‌ യൂനിറ്റിൽ കൂലിവർധനയുമായി ബന്ധപ്പെട്ട്‌ നിലനിന്ന തൊഴിൽ തർക്കം ഒത്തുതീർന്നു. കോഴിക്കോട്‌ യൂനിറ്റിൽ നൽകുന്ന എല്ലാ ആനുകൂല്യങ്ങളും അരിക്കുഴ യൂനിറ്റിലും തൊഴിലാളികൾക്ക്‌ നൽകാൻ മാനേജുമെന്‍റുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ഈ കരാറിന്‌ ആഗസ്​റ്റ്​ ഒമ്പതു മുതൽ രണ്ടുവർഷത്തേക്ക്‌ പ്രാബല്യമുണ്ടാകും. തൊടുപുഴയിൽ വാഴൂർ സോമൻ എം.എൽ.എ, ജില്ല ലേബർ ഓഫിസർ കെ.ആർ. സ്‌മിത എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ്‌ ഒത്തുതീർന്നത്‌. കേരള ഫീഡ്‌സിനെ പ്രതിനിധാനം ചെയ്ത്​ ഫിനാൻസ്‌ മാനേജർ കെ.എൻ. രാജശേഖരൻ, എസ്‌. ശ്രീകല, ബിജു ആനന്ദ്‌, പ്രേം കെ. ഫിലിപ്പ്​, എസ്‌. വസന്ത്‌ എന്നിവരും യൂനിയനുകളെ പ്രതിനിധാനം ചെയ്ത്​ ടി.ആർ. സോമൻ, കെ.ആർ. രഞ്‌ജിത്‌ (സി.ഐ.ടി.യു), പി.പി. ജോയി, കെ.ആർ. അരുൺ (എ.ഐ.ടി.യു.സി) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story