Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുല്ലപ്പെരിയാർ കൂടുതൽ...

മുല്ലപ്പെരിയാർ കൂടുതൽ തുറക്കുന്നത്​ ആശങ്ക ഒഴിവാക്കാൻ -മന്ത്രി റോഷി അഗസ്റ്റ്യൻ

text_fields
bookmark_border
വണ്ടിപ്പെരിയാർ: വലിയ തോതിലുള്ള ആശങ്ക ഒഴിവാക്കാനാണ് മുല്ലപ്പെരിയാർ ഇപ്പോൾ കൂടുതൽ തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ. മുല്ലപ്പെരിയാർ ഡാമിൽനിന്ന്​ കൂടുതൽ ജലം തുറന്നുവിടുന്ന സാഹചര്യത്തിൽ വണ്ടിപ്പെരിയാർ വള്ളക്കടവ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 24 മണിക്കൂറിൽ മുല്ലപ്പെരിയാർ, ഇടുക്കി സംഭരണികളിലേക്കുള്ള ഒഴുക്ക് വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ജലം ഒഴുക്കി കളഞ്ഞില്ലെങ്കിൽ രണ്ട് ഡാമിലും ജലനിരപ്പ് ഉയർന്നു നിൽക്കും. ഇത് ഒരു ഘട്ടം കഴിയുമ്പോൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാൻ സാധ്യത ഉണ്ട്. ഇത് ഒഴിവാക്കാനാണ് കൂടുതൽ ജലം പുറത്തേക്കൊഴുക്കുന്നത്. രാത്രി 12 മണിയോടെ ജലനിരപ്പ് റൂൾ കർവ് പരിധിയിലേക്കെത്തിക്കാമെന്നാണ് പ്രതീക്ഷയെന്ന്​ അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ സെക്കൻഡിൽ 300 ക്യുമെക്സ് വെള്ളം ഒഴുക്കുന്നുണ്ട്. എറണാകുളത്തടക്കം മഴ കുറവുണ്ട്. ഇടുക്കിയിൽനിന്ന്​ ചൊവ്വാഴ്ച കൂടുതൽ വെള്ളം ഒഴുക്കിയേക്കുമെന്നും ഇടമലയാർ തുറക്കേണ്ടി വന്നാൽ ഇടുക്കിയിൽ തുറന്നുവിടുന്ന അളവ് കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്നും പെരിയാർ തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഒഴുക്കിൽപ്പെട്ട കുട്ടിയെ കണ്ടെത്താനായില്ല; തിരച്ചിൽ അവസാനിപ്പിച്ചു വണ്ടിപ്പെരിയാര്‍: ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ബാലനെ കണ്ടെത്താനായില്ല. റെസ്​ക്യൂ സംഘം തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെ രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. എൻ.ഡി.ആർ.എഫ്​, പൊലീസ്​, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ സംഘം സംയുക്തമായി രണ്ട് ടീമായി തിരിഞ്ഞാണ് നാലു ദിവസമായി തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച നടത്തിയ തിരച്ചിലിലും കുട്ടിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടിയുടെ കുടുംബവുമായി ചർച്ച നടത്തി. അധികൃതരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് പീരുമേട് തഹസിൽദാർ വിജയലാൽ കെ.എസ്. അറിയിച്ചു. ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് വെള്ളിയാഴ്ച കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിന്​ വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്. ​TDL THIRACHIL ഗ്രാമ്പിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ബാലന്​ വേണ്ടി നടത്തിയ തിരച്ചിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story