Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുഴിക്കെണികൾ...

കുഴിക്കെണികൾ അടച്ചുതുടങ്ങി

text_fields
bookmark_border
മഴ മാറിയാലുടൻ യാത്രദുരിതത്തിന്​ പരിഹാരം കാണും -പൊതുമരാമത്ത്​ തൊടുപുഴ: നഗരത്തിലെ ബൈപാസുകളിലെ അപകടക്കുഴികളിൽ ചിലത്​ പൊതുമരാമത്ത്​ അധികൃതർ തിങ്കളാഴ്ച താൽക്കാലികമായി അടച്ചു. കാഞ്ഞിരമറ്റം- മങ്ങാട്ടുകവല- മൂപ്പിൽകടവ്​ എന്നിവിടങ്ങളിലടക്കമാണ്​ ടാർ മിശ്രിതം ഉപയോഗിച്ച്​ വലിയ കുഴികൾ മുടി യാത്രദുരിതത്തിന്​ താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്​. ഈ​ റോഡുകളിലെയടക്കം ദുരിതയാത്ര ചൂണ്ടിക്കാട്ടി 'മാധ്യമം' വാർത്ത നൽകിയിരുന്നു. ബൈപാസുകളിലെ ചെറിയ കുഴികളിൽ മ​ഴവെള്ളം വീണ്​ കെട്ടിക്കിടക്കുന്നതുമൂലം ബൈക്ക്​ യാത്രികരും ചെറുവാഹനങ്ങളിൽ സഞ്ചരിക്കുന്നവരും ദുരിതത്തിലായിരുന്നു. ഇവർ അപകടത്തി​ൽപെടുന്നതും പതിവ്​ കാഴ്ചയായിരുന്നു. വൻ കുഴികളായിരുന്നു പലയിടത്തും രൂപപ്പെട്ടിരുന്നത്​. ​നഗരത്തിലെ റോഡുകൾ റീടാർ ചെയ്യാൻ ആറുമാസം മുമ്പ്​​​ ഫണ്ട്​ അനുവദിച്ചതായി പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല. റീടാർ ചെയ്യാൻ​ പൊതുമരാമത്തിന്​ അഞ്ചരക്കോടി അനുവദിച്ചിരുന്നതായും പ്രഖ്യാപിച്ചിരുന്നു. മഴയാണ്​ തടസ്സമായി നിൽക്കുന്നതെന്നായിരുന്നു​ അധികൃതരുടെ വാദം. എന്നാൽ, വേനൽക്കാലത്ത്​ റോഡ്​ റീടാർ ചെയ്യാമായിരുന്നെങ്കിലും നീട്ടിക്കൊണ്ടുപോയതാണ്​ ഇത്രയും ദുരിതത്തിന്​ കാരണമായതെന്ന്​ യാത്രക്കാരും കുറ്റപ്പെടുത്തുന്നു. താൽക്കാലികമായി അടച്ച കുഴികൾ വൈകാതെ തന്നെ പഴയപടിയാകുമെന്നും അടിയന്തരമായി മഴ മാറുന്നതിനനുസരിച്ച്​ റോഡ്​ റീടാർ ചെയ്യണമെന്നും ഇവർ പറയുന്നു​. അതേസമയം, താൽക്കാലികമായി ടൗണിൽ കുഴികൾ അടച്ചുതുടങ്ങിയതായും മഴ മാറിനിന്നാൽ ഉടൻ റീടാർ ചെയ്യാനാണ്​ തീരുമാനിച്ചിരിക്കുന്നതെന്നും പി.ഡബ്ല്യു.ഡി അധികൃതരും വ്യക്തമാക്കി. TDL KUZHIYADAKKAL തൊടുപുഴ നഗരത്തിലെ കുഴികൾ ടാർ മിശ്രിതം ഉപയോഗിച്ച്​ അടക്കുന്നു TDL NEWS CUTTING
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story