Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉരുൾപൊട്ടൽ ഭീഷണി;...

ഉരുൾപൊട്ടൽ ഭീഷണി; ചെമ്പട്ടിയിൽനിന്ന്​ ആളു​കളെ മാറ്റിപ്പാർപ്പിക്കും

text_fields
bookmark_border
മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ ചെമ്പട്ടി ആദിവാസിക്കുടിയിൽ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് നാലും കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ടി. മോഹൻദാസ് പഞ്ചായത്ത് അംഗങ്ങളായ പി.ടി. തങ്കച്ചൻ, കാർത്യായനി, കാന്തല്ലൂർ റേഞ്ച് ഓഫിസർ ടി.കെ. മനോജ് എന്നിവർ നേരിട്ട് സന്ദർശിച്ചാണ് നാല് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, ആരുംതന്നെ ഇതുവരെ താമസം മാറിയിട്ടില്ല. പള്ളനാട്ടിൽ ഉരുൾപൊട്ടൽ ഭീഷണി​യെ തുടർന്ന് മാറ്റിപ്പാർപ്പിച്ചവരെ ദേവികുളം എം.എൽ.എ എ. രാജ സന്ദർശിച്ചു. TDL MOHANDAS ചെമ്പട്ടി ആദിവാസിക്കുടിയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ടി. മോഹൻദാസിന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story