Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:23 AM IST Updated On
date_range 8 Aug 2022 12:23 AM ISTറോഡിലെ കുഴിയടച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ
text_fieldsbookmark_border
മൂലമറ്റം: മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശം രൂപപ്പെട്ട . വർഷങ്ങളായി. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും കുഴിയടക്കാൻ നടപടിയായില്ല. ഇതിനിടെ കഴിഞ്ഞമാസം പൊതുമരാമത്ത് താൽക്കാലികമായി ഈ കുഴി അടച്ചെങ്കിലും ഒരാഴ്ചക്കുള്ളിൽ വീണ്ടും പഴയപടിയായി. ബൈക്ക് യാത്രികരും ചെറുവാഹനങ്ങളും കുഴിയിൽവീണ് തകരാറാകുന്നത് പതിവ് കാഴ്ചയാണ്. കുഴിയടകക്കാത്തതിൽ പ്രതിഷേധിച്ച് പാതാളക്കുഴിയിൽനിന്ന് മാവേലി എത്തുന്ന പ്രതീകാത്മക സമരം ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതിന് മുമ്പുതന്നെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുഴിയടച്ചു. ഞായറാഴ്ച ഉച്ചക്ക് 12നാണ് ബി.ജെ.പി സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, 11 മണിക്കുതന്നെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി കുഴികളിൽ മണൽചാക്ക് അട്ടിയിട്ട് കുഴികളടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
