Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎം.എൽ.എയുടെ സഹോദരൻ...

എം.എൽ.എയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയെന്ന്​ കോൺഗ്രസ്​ നേതാവിന്‍റെ പരാതി

text_fields
bookmark_border
​ മൂന്നാർ: ദേവികുളം എം.എൽ.എ അഡ്വ. എ. രാജയുടെ സഹോദരൻ ഭീഷണിപ്പെടുതിയതായി കാണിച്ച് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി. കുമാർ പൊലീസിൽ പരാതി നൽകി. ഹൈകോടതിയിൽ തെരഞ്ഞെടുപ്പ് ഹരജി നൽകിയതിന്റെ വൈരാഗ്യത്തിൽ തന്നെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി കുമാർ മൂന്നാർ ഡിവൈ.എസ്​.പിക്ക്​ നൽകിയ പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച രാത്രി എം.എൽ.എയുടെ സഹോദരൻ എ. ശക്തിവേൽ തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ്​ കുമാറിന്‍റെ പരാതി. പട്ടികജാതി വിഭാഗക്കാർക്ക്​ സംവരണം ചെയ്ത ദേവികുളം മണ്ഡലത്തിൽ ക്രൈസ്തവ സഭാംഗമായ എ. രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ്​ നേടിയാണ്​ മത്സരിച്ചതെന്ന്​ ആരോപിച്ചാണ്​ കുമാർ ഹരജി ഫയൽ ചെയ്തത്​. രാജയുടെ ജാതി വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ സി.എസ്​.ഐ കൊച്ചി മഹായിടവക ബിഷപ്പിനോട്​ കഴിഞ്ഞദിവസം കോടതി ആവശ്യപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story