Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightക്വാർട്ടേഴ്സുകളിൽ...

ക്വാർട്ടേഴ്സുകളിൽ കുടിവെള്ളമില്ല; പരാതിയുമായി തഹസിൽദാർ

text_fields
bookmark_border
നെടുങ്കണ്ടം: ഉടുമ്പൻചോല താലൂക്ക് ഓഫിസ് ക്വാർട്ടേഴ്സുകളിൽ കുടിവെള്ളമില്ലെന്നും ജല അതോറിറ്റി വിതരണം ചെയ്യുന്നത് ചളിവെള്ളമാണെന്നും താലൂക്ക് വികസനസമിതി യോഗത്തിൽ പരാതിയുമായി ഉടുമ്പൻചോല തഹസിൽദാർ. നെടുങ്കണ്ടം പഞ്ചായത്ത് ക്വാർട്ടേഴ്സുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുമെന്ന ധാരണയിലായിരുന്നു റവന്യൂ അധീനതയിലുണ്ടായിരുന്ന കുളം നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം നിർമാണത്തോടനുബന്ധിച്ച്‌ വിട്ടുനൽകിയത്. എന്നാൽ, റവന്യൂ വിഭാഗവും പഞ്ചായത്തുമായുണ്ടാക്കിയ ധാരണ പഞ്ചായത്ത് തെറ്റിച്ചു. ഇതോടെ ജീവനക്കാരുടെ കൂടി വെള്ളം മുടങ്ങി. നിലവിൽ വെള്ളമില്ലാതെ ജീവനക്കാർ വലയുകയാണെന്നും പരാതിയിൽ പറഞ്ഞു. താലൂക്ക്‌ വികസന സമിതി യോഗങ്ങളിൽനിന്നപ്​ നിരന്തരമായി വിട്ടുനിൽക്കുന്ന നെടുങ്കണ്ടം പൊലീസിനെതിരെ താലൂക്ക് വികസന സമിതി യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു. വികസനസമിതി യോഗത്തിന്റെ വാട്സ്​ആപ് കൂട്ടായ്മയിൽനിന്ന്​ കട്ടപ്പന ഡിവൈ.എസ്.പി സ്വയം പുറത്തുപോയതും വിമർശനത്തിന് ഇടയാക്കി. മഴക്കെടുതി അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാനുള്ള വികസന സമിതി യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നില്ല. ഭൂവിഷയങ്ങൾ പരിഹരിക്കാനും പട്ടയ നടപടികൾ വേഗത്തിലാക്കാനും ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം ചേരണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. ഉടുമ്പൻചോല തഹസിൽദാർ ഇ.എം. റെജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി പ്രിൻസ്, ശോഭന വിജയൻ, ത്രിതല പഞ്ചായത്തംഗങ്ങളായ സി.എം. കുര്യാക്കോസ്, ജോജി ഇടപ്പള്ളിക്കുന്നേൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കെ.എസ്.ഇ.ബി, ജലഅതോററ്റി, പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. മറയൂർ ശർക്കരക്ക് വ്യാജൻ; പ്രതിഷേധ റാലിയുമായി കർഷകർ മറയൂർ: മറയൂർ ശർക്കരയുടെ വ്യാജൻ എത്തിച്ചും മറയൂരിൽ ഉൽപാദിപ്പിക്കുന്ന ശർക്കരക്ക്​ ന്യായവില നൽകാതെയും നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ തിങ്കളാഴ്ച കർഷകർ പ്രതിഷേധ റാലി നടത്തും. അഞ്ചുനാട് കരിമ്പ് ഉൽപാദന വിപണന സംഘം നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ റാലി മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെൻട്രി ജോസഫ് ഉദ്ഘാടനം ചെയ്യും. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തും സംഘം പ്രസിഡന്റ് ബി. മണികണ്ഠൻ, സെക്രട്ടറി അക്ബർ അലി എന്നിവർ നേതൃത്വം നൽകും. ചില വ്യാപാരികൾ തമിഴ്നാട്ടിൽനിന്ന്​ മറയൂർ ശർക്കരയുടെ രൂപത്തിൽ വ്യാജ ശർക്കര നിർമിച്ച് കേരളത്തിലെത്തിച്ച് മറയൂർ ശർക്കരയായി വിപണനം നടത്തുകയും മറയൂരിൽ ഉൽപാദിപ്പിക്കുന്ന ശർക്കരയുടെ വില താഴ്ത്തുകയും ചെയ്യുന്നു. ഇത് കർഷകർക്ക് തിരിച്ചടിയാകുകയാണ്​. ഈ സ്ഥിതി തുടർന്നാൽ​ കരിമ്പ് കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യം വരും. ഇതിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും വ്യാജ ശർക്കര വരവ്​ തടയാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നുമാണ്​ കർഷകർ പറയുന്നത്​. ബാബു നഗർ മുതൽ മറയൂർ ടൗൺ ബസ്​സ്റ്റാൻഡ് വരെ രാവിലെ 10 മുതൽ റാലിയും തുടർന്ന് പൊതുയോഗവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story