Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമരം കടപുഴകി ഗതാഗതം...

മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു
cancel
കുളമാവ്: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിൽ നാടുകാണിക്ക്​ സമീപം അയ്യകാട് മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ 6.45നാണ് മരം കടപുഴകിയത്. മന്ത്രി റോഷി അഗസ്റ്റിന്റെ അകമ്പടിക്കായി എത്തിയ കുളമാവ് എസ്‌.ഐ കെ.ഐ. നസീർ ഉടൻ മൂലമറ്റം അഗ്​നിരക്ഷാസേനയെ വിവരം അറിയിച്ചു. സേനയെത്തി മരം മുറിച്ചു നീക്കുന്നതിനിടെ മന്ത്രി ഇവിടെയെത്തി. അഞ്ച്​ മിനിറ്റുനേരം മന്ത്രി റോഡിൽ കുടുങ്ങി. മരം വീണതിനു സമീപം കൂറ്റൻപാറയുണ്ട്. ഇത് എപ്പോൾ വേണമെങ്കിലും റോഡിലേക്ക് മറിഞ്ഞുവീഴാൻ സാധ്യതയുണ്ട്. പാറ മറിഞ്ഞുവീണാൽ വൻ അപകടത്തിന് സാധ്യതയുണ്ട്. പാറ ഉടൻ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story