Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:55 AM IST Updated On
date_range 7 Aug 2022 12:55 AM ISTറോഡരികിൽ കൂട്ടിയിട്ട കല്ല് മോഷ്ടിച്ചു
text_fieldsbookmark_border
മൂലമറ്റം: റോഡരികിൽ കൂട്ടിയിട്ട കല്ല് മോഷ്ടിച്ചതായി പരാതി. വിവിധയിടത്തായി കൂട്ടിയിട്ട 25 ലോഡ് കല്ല് മോഷണം പോയതായാണ് കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മോഷണം നടത്തിയ കല്ല് പുള്ളിക്കാനം ഡി.സി കോളജിനു സമീപം വിൽപന നടത്തിയതായും സൂചന ലഭിച്ചിട്ടുണ്ട്. മൂലമറ്റം-പുള്ളിക്കാനം റോഡ് നിർമാണത്തിനായി പൊതുമരാമത്ത് കരാറുകാരൻ റോഡരികിൽ കൂട്ടിയിട്ട കല്ലും റവന്യൂ വകുപ്പ് പിടിച്ചെടുത്ത് റോഡരികിൽ ഇട്ടിരുന്ന കല്ലുമാണ് മോഷണം പോയിരിക്കുന്നത്. കല്ല് മോഷ്ടിച്ച് വിൽപന നടത്തിയവരെയും വാങ്ങിയവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് അറിയിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയാണ് ടിപ്പറും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ച് കല്ല് കടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story