Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുതുക്കുടി ഡിവിഷനിലെ...

പുതുക്കുടി ഡിവിഷനിലെ ഉരുൾപൊട്ടൽ; ദുരിതാശ്വാസ ക്യാമ്പ് തുറന്നു

text_fields
bookmark_border
മൂന്നാര്‍: പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ജാഗ്രത നടപടികളുടെ ഭാഗമായി ചെണ്ടുവരെ സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉരുള്‍പൊട്ടലില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് രൂപം കൊണ്ട ആശങ്ക കണക്കിലെടുത്ത് ക്യാമ്പ് തുറക്കാന്‍ തീരുമാനിച്ചത്​. പതിനേഴ് കുടുംബങ്ങൾ ക്യാമ്പിലേക്ക് മാറി. 20 പുരുഷന്‍മാരും 23 സ്ത്രീകളും 17 കുട്ടികളുമടക്കം 60 പേര്‍ ക്യാമ്പിലുണ്ട്. അഡ്വ. എ രാജ എം.എല്‍.എ, ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ദേവികുളം തഹസില്‍ദാര്‍ യാസര്‍ഖാന്‍, മറ്റ് റവന്യൂ വകുപ്പ്​ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ്​ ഉദ്യോഗസ്ഥര്‍, പൊലീസ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ എന്നിവർ ക്യാമ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട ഇടപെടല്‍ നടത്തി. ഉരുള്‍പൊട്ടല്‍ ഉണ്ടായതിന് സമീപം താമസിച്ച് വന്നിരുന്ന ചിലര്‍ ബന്ധുവീടുകളിലേക്കും താല്‍ക്കാലികമായി മാറിയിട്ടുണ്ട്. പ്രദേശത്ത് ഉരുള്‍പൊട്ടിയതായുള്ള വിവരം ലഭ്യമായതോടെ പ്രാദേശിക ഭരണകൂടങ്ങളുടെയും കമ്പനിയുടെയും ഇടപെടലിലൂടെ പ്രദേശത്തെ കുടുംബങ്ങളെ ആകെ സുരക്ഷിത ഇടങ്ങളിലേക്ക് വളരെ വേഗത്തിലാണ് മാറ്റിപാര്‍പ്പിച്ചത്. ബന്ധുവീടുകളിലേക്ക് മാറി താമസിച്ചിട്ടുള്ള ചില കുടുംബങ്ങളും ക്യാമ്പിലേക്ക് എത്തിയേക്കുമെന്ന് ദേവികുളം തഹസില്‍ദാര്‍ പറഞ്ഞു. TDL CAMP ചെണ്ടുവരെ സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇതുവരെ ഇടുക്കി തുറന്നത് 12 തവണ തൊടുപുഴ: കഴിഞ്ഞ വർഷം നാല് തവണയടക്കം ഇതുവരെ 12 തവണയാണ് ഇടുക്കി അണക്കെട്ട് തുറന്നത്. അവസാനമായി 2021 ഡിസംബർ ഏഴിനാണ് ഷട്ടറുയർത്തിയത്. 1976 ഫെബ്രുവരിയിൽ കമീഷൻ ചെയ്ത ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇതിൽ ചെറുതോണി അണക്കെട്ടിനാണ് ഷട്ടറുകൾ ഉള്ളത്. 40 അടി നീളവും 60 അടി ഉയരവുമുള്ള അഞ്ച് ഷട്ടറുകളാണുള്ളത്. കഴിഞ്ഞ വര്‍ഷം നാല് തവണയാണ് ഇടുക്കിയുടെ ഷട്ടര്‍ ഉയര്‍ത്തിയത്. 2021ല്‍ ഒക്ടോബര്‍ 19ന് തുറന്ന അണക്കെട്ട് 27ന് ആണ് അടച്ചത്. പിന്നീട് നവംബര്‍ 14ന് തുറന്ന അണക്കെട്ട് 16ന് അടച്ചു. 18ന് വീണ്ടും തുറന്നു. 20ന് രാത്രിയില്‍ വലിയ മരത്തടി ഒഴുകിയെത്തിയതോടെ ഷട്ടര്‍ അടക്കുകയും ചെയ്തു. 1981 ൽ ഷട്ടര്‍ തുറന്നത് നാല് തവണയാണ്. ഒക്ടോബര്‍ 29ന് തുറന്ന അണക്കെട്ട് 31നാണ്​ അടച്ചത്. പിന്നീട് നവംബര്‍ രണ്ട്​ മുതല്‍ അഞ്ച്​ വരെയും തുറന്നിരുന്നു. വീണ്ടും 10ന് തുറന്ന അണക്കെട്ട് 12ന് അടച്ചു. വീണ്ടും 14ന് തുറന്ന് അന്ന് തന്നെ അടച്ചു. 1992ല്‍ രണ്ട് തവണയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഒക്ടോബര്‍ 12ന് തുറന്ന അണക്കെട്ട് 16ന് അടച്ചു. ശേഷം നവംബര്‍ 16ന് തുറന്ന അണക്കെട്ട് 23ന് അടച്ചു. 2018ലും രണ്ട് തവണ തുറന്നു, ആഗസ്റ്റ്​ 10ന് തുറന്ന അണക്കെട്ട് സെപ്​റ്റംബര്‍ 8നാണ് അടക്കുന്നത്. പിന്നീട് ഒക്ടോബര്‍ 7ന് തുറന്ന അണക്കെട്ട് 9ന് അടച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story