Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:45 AM IST Updated On
date_range 7 Aug 2022 12:45 AM ISTപെട്ടിമുടി ദുരന്ത വാര്‍ഷികം: പ്രാർഥനകളുമായി ഉറ്റവർ
text_fieldsbookmark_border
മൂന്നാർ: പെട്ടിമുടി ദുരന്തത്തിന്‍റെ രണ്ടാം വാർഷിക ദിനത്തിൽ മരിച്ചവരുടെ ഓർമകളിൽ പെട്ടിമുടി പ്രാർഥനാമുഖരിതമായി. മരിച്ചവരുടെ ബന്ധുക്കൾ രാവിലെതന്നെ രാജമലയിൽ മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്തെത്തി. കെ.ഡി.എച്ച്.പി കമ്പനിയുടെ നേതൃത്വത്തിൽ സർവമത പ്രാർഥനയും നടത്തി. മൂന്നാർ മൗണ്ട് കാർമൽ ദൈവാലയ സഹവികാരി ഫാ. ആന്റണി പോളക്കാട്ട്, മൂന്നാർ സുബ്രമണ്യസ്വാമി ക്ഷേത്ര പൂജാരി ശങ്കരനാരായണൻ എന്നിവർ നേതൃത്വം നൽകി. കെ.ഡി.എച്ച്.പി കമ്പനി മാനേജിങ് ഡയറക്ടർ മാത്യു എബ്രഹാം, വൈസ് പ്രസിഡന്റ് മോഹൻ സി. വർഗീസ് തുടങ്ങിയവർ സ്മരണാഞ്ജലി അർപ്പിച്ചു. ഉച്ചകഴിഞ്ഞ് രാജമല സെന്റ് തെരേസാസ് ദേവാലയത്തിൽ ദിവ്യബലിയും അനുസ്മരണ പ്രാർഥനകളും നടന്നു. മൂന്നാർ മൗണ്ട് കാർമൽ വികാരി ഫാ. മൈക്കിൾ വലയിഞ്ചിയിൽ, ഫാ. ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ എന്നിവർ നേതൃത്വം നൽകി. ചിത്രം 1 പെട്ടിമുടിയിൽ നടന്ന സർവമത പ്രാർഥന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
