Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകരംപിടിക്കാം,...

കരംപിടിക്കാം, അജീഷക്കുട്ടിക്ക്​ കൺനിറയെ കാണാൻ

text_fields
bookmark_border
നെടുങ്കണ്ടം: മൂന്നുവയസ്സുകാരി അജീഷക്ക്​ കണ്‍നിറയെ ഈ ലോകത്തിലെ കാഴ്ചകാണാൻ അതിയായ മോഹമുണ്ട്. പക്ഷേ, സുമനസ്സുകൾ കൈകോർക്കണം. നെടുങ്കണ്ടത്തിനടുത്ത് പാറത്തോട് പ്ലാത്തറക്കല്‍ വീട്ടില്‍ അനുവിന്റെ മകള്‍ അജീഷയാണ് ഇരുളിൽനിന്ന്​ വെളിച്ചം ആഗ്രഹിക്കുന്നത്. കുഞ്ഞിന് ജന്മന തിമിരമാണ്. ഒരു കണ്ണിന് നേരിയ കാഴ്ചയുണ്ട്. ശസ്ത്രക്രിയയിലൂടെ മാറ്റാമെന്നാണ് ഡോക്ടര്‍മാർ പറയുന്നത്. കണ്ണിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തണം. എന്നാല്‍, ചികിത്സക്കും തുടര്‍ ചെലവുകള്‍ക്കുമുള്ള പണം കണ്ടെത്താന്‍ മാർഗമില്ല. കൂലിപ്പണിക്കാരനായ അച്ഛന്റെ സംരക്ഷണയിലാണ് അനുവും മക്കളും കഴിയുന്നത്. ഭർത്താവ് ഉപേക്ഷിച്ചുപോയി. രോഗിയായ ഭാര്യയും മറ്റ് മൂന്ന് കുട്ടികളും ഉള്‍പ്പടെ എട്ടംഗ കുടുംബത്തിന്റെ ചെലവ് കൂലിപ്പണിയിലൂടെ കണ്ടെത്തുവാന്‍ ഈ വയോധികനായ പിതാവ് ബുദ്ധിമുട്ടുകയാണ്. പാറത്തോട്ടിൽനിന്ന്​ കുറെ അകലെയായി മലമുകളിലെ നാല് സെന്റ് ഭൂമിയിലെ കൊച്ചുവീട് മാത്രമാണ് ഈ കുടുംബത്തിന്റെ ഏക സമ്പാദ്യം. ഇരുളിന്റെ ലോകത്തുനിന്ന് ഈ കുരുന്നിനെ കൈപിടിച്ച് ഉയര്‍ത്താന്‍ കരുണയുള്ളവരെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ചികിത്സ ചെലവുകള്‍ക്ക്​ അനുവിന്റെ പേരില്‍ യൂനിയന്‍ ബാങ്കിന്‍റെ നെടുങ്കണ്ടം ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ: 455102010029759. ഐ.എഫ്.എസ്.സി: UBINO545511. ഫോൺ: 9074575904. ​TDL AJEESHA അജീഷ പകൽവീട്ടിൽനിന്ന്​ പുറത്താക്കാൻ ശ്രമിക്കുന്നതായി പരാതി നെടുങ്കണ്ടം: കനത്ത മഴയിൽ ഷെഡ് തകർന്നതോടെ അധികൃതർ പുനരധിവസിപ്പിച്ച പകൽവീട്ടിൽനിന്ന്​ നിർധന കുടുംബത്തെ പുറത്താക്കാൻ ശ്രമിക്കുന്നതായി പരാതി. നെടുങ്കണ്ടം പഞ്ചായത്ത് 13ആം വാർഡിലെ പകൽവീട്ടിൽനിന്ന്​ ഷൈജിയെയും കുടുംബത്തെയുമാണ് ഇറക്കിവിടാൻ നീക്കം നടക്കുന്നതായി പരാതി. ഇതിനെതിരെ ഷൈജിയും ഭർത്താവ് മാർട്ടിൻ, സമീപവാസികളായ മോഹിനി ചന്ദ്രൻ, വിജയകുമാർ എന്നിവർ പരാതിയുമായി രംഗത്തെത്തി. ഷൈജിക്ക് സ്വന്തമായുള്ള അഞ്ച്​ സെന്‍റ്​ ഭൂമിയിലാണ് കുടുംബം താമസിച്ചിരുന്നത്. സമീപകാലത്ത് താമസിച്ച ഷെഡ് കനത്ത മഴയിൽ തകർന്നു. ഇതോടെ വാർഡ് അംഗവും നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിയും ഇടപെട്ട് പകൽ വീട്ടിലേക്ക് മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ലൈഫ് മിഷൻ ഗുണഫോക്തൃ പട്ടികയിൽ വാർഡ് തലത്തിൽ ഒന്നാംസ്ഥാനത്താണ് ഇവരുടെ പേര്. വീട് നിർമാണം പൂർത്തിയാക്കി മാറാനാണ് തീരുമാനിച്ചിരുന്നത്. കൂലിപ്പണിയാണ് ഉപജീവനമാർഗം. ഇതിനിടെ മുൻ വാർഡ് അംഗവും കോൺഗ്രസ് പ്രാദേശിക നേതാവുമായ ജോയി കുന്നുവിള പകൽവീട്ടിൽനിന്ന്​ തങ്ങളെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവർക്ക് പരാതി നൽകിയതിനോടൊപ്പം പൊലീസിലും പരാതി നൽകിയതായി ഇവർ പറയുന്നു. തുടർന്ന് തങ്ങളെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ഒരു മാസത്തിനുള്ളിൽ പകൽവീട്ടിൽനിന്ന്​ ഒഴിവാകണമെന്ന് പൊലീസും നിർദേശിച്ചിരിക്കുകയാണ്. ഇതോടെ ബുദ്ധിമുട്ടിലായെന്നാണ് ഷൈജിയും കുടുംബവും പറയുന്നു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ജനങ്ങളിൽനിന്ന്​ പിരിവെടുത്ത് സ്ഥലം വാങ്ങിയാണ് പകൽവീട് നിർമിച്ചതെന്നും അന്ന് സ്ഥാപിച്ച ശിലാഫലകം അടക്കം തകർക്കപ്പെട്ടതിനാലാണ് പരാതികൾ നൽകിയതെന്ന് ജോയി പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story