Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:55 AM IST Updated On
date_range 6 Aug 2022 12:55 AM ISTആശങ്ക വേണ്ട -മന്ത്രി റോഷി
text_fieldsbookmark_border
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അഗ്നിരക്ഷ സേനയടെയും എൻ.ഡി.ആർ.എഫിന്റെയും സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയതായും മന്ത്രി പറഞ്ഞു. വള്ളക്കടവിൽ സന്ദർശനം നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റൂൾ കർവ് പരിധിയിൽ എത്തിയാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്നും എറണാകുളം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുവെന്നും മന്ത്രി വ്യക്തമാക്കി. TDL ROSHY AUGUSTIN മന്ത്രി റോഷി അഗസ്റ്റിൻ വള്ളക്കടവ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story