Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവണ്ടിപ്പെരിയാർ...

വണ്ടിപ്പെരിയാർ പഞ്ചായത്തിന്​ മുന്നിൽ കോൺഗ്രസ് സമരം

text_fields
bookmark_border
വണ്ടിപ്പെരിയാർ പഞ്ചായത്തിന്​ മുന്നിൽ കോൺഗ്രസ് സമരം
cancel
കുമളി: വണ്ടിപ്പെരിയാർ പഞ്ചായത്തിലെ അഴിമതിയിലും വികസനമുരടിപ്പിലും പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി സിറിയക് തോമസ് ഉദ്​ഘാടനം ചെയ്തു. രണ്ടു വർഷമായി ഭരണം നടത്തുന്ന എൽ.ഡി.എഫ് ഭരണ സമിതി വികസനമുരടിപ്പും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണമാണ് തുടരുന്നതെന്ന്​ നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ്​ കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഷാജി പൈനാടത്ത്, പി.എ. അബ്​ദുൽ റഷീദ്, ആർ. ഗണേശൻ, മുസ്​ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ്​ ടി.എച്ച്. അബ്ദുൽ സമദ്, ആന്‍റണി ആലഞ്ചേരി, ടി.എം. ഉമ്മർ, പി. നളിനാക്ഷൻ, കെ.പി.കെ. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. .......... cap: വണ്ടിപ്പെരിയാർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കോൺഗ്രസ്​ സംഘടിപ്പിച്ച ധർണ സിറിയക്​ തോമസ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story