Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:44 AM IST Updated On
date_range 4 Aug 2022 12:44 AM ISTവ്യാജമദ്യവും മയക്കുമരുന്നും തടയാൻ കൺട്രോൾ റൂം
text_fieldsbookmark_border
തൊടുപുഴ: ഓണാഘോഷത്തോട് അനുബന്ധിച്ച് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയാനുള്ള പ്രവര്‍ത്തങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. ഇടുക്കി എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ സെപ്റ്റംബര്‍ 12ന് രാവിലെ ഒമ്പത് വരെയാണ് കണ്‍ട്രോള്‍ റൂം പ്രവർത്തനം. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് ഡിവിഷനല്‍ കണ്‍ട്രോള്‍ റൂമില്‍ താഴെപ്പറയുന്ന ട്രോള്‍ ഫ്രീ ഉള്‍പ്പെടെ നമ്പറുകളില്‍ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാൻ സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ജില്ലതല എക്സൈസ് കണ്‍ട്രോള്‍ റൂം- ട്രോള്‍ ഫ്രീ നമ്പര്‍ 18004253415, ഹോട്ട് ലൈന്‍ 155358, അസി. എക്സൈസ് കമീഷണര്‍ (എന്‍ഫോഴ്‌സ്മെന്റ്) ഇടുക്കി 04862232469, 9496002866. ഐ.ടി.ഐ പ്രവേശനം ഇടുക്കി: കഞ്ഞിക്കുഴി ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എൻ.എസ്.ക്യു.എഫ് ലെവല്‍ അഞ്ച് (രണ്ടുവര്‍ഷം) ഡസ്‌ക് ടോപ് പബ്ലിഷിങ് ഓപറേറ്റര്‍ എൻ.എസ്.ക്യു.എഫ് ലെവല്‍ നാല് (ഒരുവര്‍ഷം) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷ https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ. അവസാന തീയതി: ആഗസ്റ്റ് 10. പ്രോസ്പെക്ടസും മാര്‍ഗനിര്‍ദേശങ്ങളും https://det.kerala.gov.in എന്ന വെബ്സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 04862 291938, 9539348420, 9895904350, 9497338063, 8075192611. ആരോഗ്യകേരളം ഒഴിവുകള്‍ ഇടുക്കി: ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പെഷലിസ്റ്റ് ഡോക്ടർ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെവലപ്മെന്റ് തെറപ്പിസ്റ്റ്, മെഡിക്കല്‍ ഓഫിസര്‍, ഓഫിസ് അസി. കം ടെക്നീഷ്യൻ തസ്തികകളിലാണ് ഒഴിവ്. യോഗ്യരായ ഉദ്ദ്യോഗാർഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ നല്‍കിയ ലിങ്കില്‍ ആഗസ്റ്റ് 10ന് വൈകീട്ട് നാലിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.arogyakeralam.gov.in ഫോണ്‍: 04862 232221.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story