Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീരുമേട്ടിലും...

പീരുമേട്ടിലും തൊടുപുഴയിലും കനത്ത മഴ

text_fields
bookmark_border
തൊടുപുഴ: ജില്ലയിൽ കനത്ത മഴ തുടരുന്നു. വൃഷ്ടിപ്രദേശത്തടക്കം തീവ്രമഴയാണ് ചൊവ്വാഴ്ച വരെ ലഭിച്ചത്. 154.4 മി.മീറ്ററായിരുന്നു മഴയുടെ അളവ്​. യാണ്​ ചൊവ്വാഴ്​ച പെയ്തിറങ്ങിയത്​. പീരുമേട്​-154.4, തൊടുപുഴ-113.2, ദേവികുളം-70.6, ഇടുക്കി-74.6, ഉടുമ്പൻചോല- 42.2 എന്നിങ്ങനെയാണ്​ താലൂക്കുകളിൽ പെയ്ത മഴ. തൊടുപുഴയിൽ കൺട്രോൾ റൂം തുറന്നു തൊടുപുഴ: കനത്ത മഴയെത്തുടർന്നും മലങ്കര അണക്കെട്ട്​ തുറന്നിരിക്കുന്നത്​ മൂലവും തൊടുപുഴയാറിൽ ജലനിരപ്പ്​ ഉയരുന്നു. പുഴയിലും സമീപത്തെ തോടുകളിലും രണ്ട്​ ദിവസമായി ജലം ഉയർന്ന്​ കൊണ്ടിരിക്കുകയാണ്​. കാലവർഷം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ നഗരസഭ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്​. 04862-222711, 9037105081, 9645010516 എന്നതാണ്​ നമ്പർ. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നാശനഷ്​ടങ്ങൾ, അപകടാവസ്​ഥ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാ​ണെന്ന്​ നഗരസഭ ചെയർമാൻ സനീഷ്​ ജോർജ്​ പറഞ്ഞു. നിലവിലെ നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും മറ്റ് തടസ്സങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴക്കാല പൂർവശുചീകരണ ഭാഗമായി നഗരത്തിലെ പ്രധാന ഓടകളും മറ്റും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ടെന്നും ചെയർമാൻ​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story