Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2022 12:05 AM IST Updated On
date_range 3 Aug 2022 12:05 AM ISTമണ്ണിടിഞ്ഞ് വീട്ടമ്മക്ക് പരിക്ക്
text_fieldsbookmark_border
അടിമാലി: ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീട്ടമ്മക്ക് പരിക്ക്. ആനച്ചാൽ തട്ടാത്തിമുക്ക് വലിയപാടത്ത് ആലീസ് ജോയിക്കാണ് (55 ) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 12ഓടെയാണ് സംഭവം. ഇവർ കിടന്നുറങ്ങിയ മുറിയിലേക്ക് മണ്ണിടിയുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം വിദഗ്ധ ചികിത്സക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 അടിയിലേറെ ഉയരത്തിൽനിന്നാണ് മണ്ണിടിഞ്ഞത്. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. Idl adi 2 calamitty ചിത്രം - മണ്ണിടിഞ്ഞ് തകർന്ന ആലീസിന്റെ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
