Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:13 AM IST Updated On
date_range 2 Aug 2022 12:13 AM ISTവീട്ടിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി
text_fieldsbookmark_border
മൂലമറ്റം: വീടിന് ചുറ്റും വെള്ളക്കെട്ടായതിനെ തുടർന്ന് കുമ്പങ്കാനത്ത് വീട്ടിൽ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കുമ്പങ്കാനം കരോട്ട്‌ചെമ്പനാൽ ജോസഫാണ് വീട്ടിൽ കുടുങ്ങിയത്. വീടിന് രണ്ടുവശത്തൂകൂടിയും തോട് ഒഴുകുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ ഉരുൾപൊട്ടിയതുമാണ്. തോട്ടിൽ വെള്ളം ഉയർന്ന സാഹചര്യത്തിൽ പരിഭ്രാന്തിയിലായ വയോധികനെ മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. പഞ്ചായത്ത് അംഗങ്ങളായ സുബി ജോമോൻ, എലിസബത്ത് വില്ലേജ് ഓഫിസർ ജോൺസൺ എസ്. ടി പ്രമോട്ടർമാർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. tdl mltm3 വീട്ടിൽ കുടുങ്ങിയ കുമ്പങ്കാനം കരോട്ട്‌ചെമ്പനാൽ ജോസഫിനെ റോഡിൽ എത്തിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
