Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതുക തവണകളായി അടക്കാന്‍...

തുക തവണകളായി അടക്കാന്‍ അനുവദിക്കണം -വ്യാപാരി വ്യവസായി സമിതി

text_fields
bookmark_border
ചെറുതോണി: കെ.എസ്.ഇ.ബി വർധിപ്പിച്ച വൈദ്യുതി ചാർജിനോടൊപ്പം, ഉപയോഗിക്കാൻ പോകുന്ന വൈദ്യുതിക്ക് അഡ്വാൻസ്​ അട​ക്കേണ്ട തുക തവണകളായി അടക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വൈദ്യുതി മന്ത്രിക്കും കെ.എസ്.ഇ ബോർഡിനും നിവേദനം നൽകാൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. ജില്ല പ്രസിഡന്‍റ്​ ജീനറ്റ് കോശി അധ്യക്ഷത വഹിച്ചു. ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. സാജൻ കുന്നേൽ, അനൂപ് മറയൂർ, ധനേഷ് കുമാർ, ഷംനാസ്, റീന കുര്യാച്ചൻ, റഷീദ്, ബിനു നെല്ലിക്കുന്നേൽ, സൈലേഷ് തോമസ്, പ്രജിൽ ബാബു, അമ്പിളി രവികല എന്നിവർ സംസാരിച്ചു. അധ്യാപക നിയമനം വെസ്റ്റ് കോടിക്കുളം: ഗവ. എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് ജൂനിയർ അധ്യാപക ഒഴിവിലേക്ക്​ ഇന്‍റർവ്യൂ നാലിന്​ രാവിലെ 10ന്​ സ്കൂൾ ഓഫിസിൽ നടത്തുമെന്ന്​ പ്രിൻസിപ്പൽ അറിയിച്ചു. പരിപാടികൾ ഇന്ന്​ മുട്ടം പഞ്ചായത്ത്​ ഓഡിറ്റോറിയം: ഓണം ഫെസ്റ്റ്​ ആലോചന യോഗം -3.00 നെടുങ്കണ്ടം താലൂക്ക്​ ആശുപത്രി: കോൺഗ്രസ്​ ബ്ലോക്ക്​ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം -11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story