Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:07 AM IST Updated On
date_range 2 Aug 2022 12:07 AM ISTമണ്ണിടിഞ്ഞ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
പീരുമേട്: ദേശീയ പാത 183ൽ കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി കോളജിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക് തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങളും ഇവിടുത്തെ കുളവുമാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പീരുമേട്ടിൽനിന്നെത്തിയ അഗ്നിരക്ഷാസേന വിഭാഗവും പൊലീസും നാട്ടുകാരും ചേർന്ന് തടസ്സം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചിത്രവിവരണം idl_ pmd - 2 ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ട നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
