Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:38 AM IST Updated On
date_range 27 Jun 2022 5:38 AM ISTപ്രവാചക നിന്ദക്കെതിരെ പ്രതിഷേധ റാലി
text_fieldsbookmark_border
തൊടുപുഴ: പ്രവാചകനിന്ദകരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മേഖല കമ്മിറ്റി നേതൃത്വത്തില്‍ തൊടുപുഴയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. തുടർന്ന് കുമ്പംകല്ല് തഖ്‌വ മസ്ജിദ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജില്ല ജനറല്‍ സെക്രട്ടറി ഷഹീര്‍ മൗലവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് അബ്ദുല്‍ റഷീദ് കൗസരി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫീഖ് ദാരിമി, സുലൈമാന്‍ ദാരിമി, ഷാഹുല്‍ ഹമീദ് മൗലവി, അഷ്‌റഫ് ബദരി, അബ്ദുസ്സലാം മൗലവി, മുഹമ്മദ് നജ്മി, സുബൈര്‍ മൗലവി, സക്കീര്‍ ഹുസൈന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. FOTO TDL LAJNATHULMU-ALLIMEEN പ്രവാചക നിന്ദക്കെതിരെ ലജ്‌നത്തുല്‍ മുഅല്ലിമീന്‍ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story