Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:38 AM IST Updated On
date_range 27 Jun 2022 5:38 AM ISTവടക്കേപ്പുഴ ടൂറിസം പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന്
text_fieldsbookmark_border
മൂലമറ്റം: കുളമാവ് ജനത ഏറെ പ്രതീക്ഷയോടെ കണ്ട വടക്കേപ്പുഴ ടൂറിസം പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുളമാവ് പൊലീസ് സ്‌റ്റേഷന് സമീപമുള്ള വടക്കേപ്പുഴയിൽ വൈദ്യുതി ബോർഡ് ഹൈഡൽ ടൂറിസം പദ്ധതിയിൽപെടുത്തി പെഡൽ ബോട്ടിങ് സംവിധാനമൊരുക്കുന്നതിന് നടപടി ആരംഭിച്ചിരുന്നതാണ്. ഇവിടെ ഉപയോഗിക്കുന്നതിന് 15 പെഡൽ ബോട്ടുകളും സജ്ജമാക്കിയിരുന്നു. വടക്കേപ്പുഴ ചെക്ക് ഡാമിൽ പെഡൽ ബോട്ടിങ്, ചെക്ക് ഡാമിനുചുറ്റും ഉദ്യാനം, ജലാശയത്തിന് നടക്കുന്നതിനുള്ള സൗകര്യം ഇങ്ങനെ വിപുലമായ സംവിധാനങ്ങളാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. അപകടരഹിതമായ ബോട്ടിങ്ങിന് ഏറെ സാധ്യതയുള്ളതാണ് വടക്കേപ്പുഴ ചെക്ക് ഡാമിലെ ബോട്ടിങ്. കാര്യമായ ആഴമില്ലാത്തതിനാൽ അപകട സാധ്യത കുറവുമാണ്. വടക്കേപ്പുഴ ടൂറിസം പദ്ധതിക്കായി 2013-14 ബജറ്റിൽ പദ്ധതിക്കായി ഒരുകോടി നീക്കിവെച്ചിരുന്നെങ്കിലും പദ്ധതിയുടെ പ്രവർത്തനം ഇനിയും തുടങ്ങാനായില്ല. ഇതിനിടെ ടൂറിസം പദ്ധതിയുടെ സർവേ ജോലി പൂർത്തിയാക്കിയിരുന്നു. എന്നാൽ, തുടർപ്രവർത്തനങ്ങൾ നിലക്കുകയായിരുന്നു. വടക്കേപ്പുഴ തോട്ടിൽ കുളമാവ് പൊലീസ് സ്‌റ്റേഷന് സമീപം ചെക്ക് ഡാം നിർമിച്ച് വൈദ്യുതി ബോർഡ് ഏറ്റെടുത്ത 14.4 ഹെക്ടർ സ്ഥലത്ത് വെള്ളം സംഭരിച്ച് ഈ ജലം കുളമാവ് ഡാമിലേക്ക് പമ്പുചെയ്യുന്ന പദ്ധതിയാണിത്. ചെക്ക് ഡാമിൽ വർഷം മുഴുവനും ഇത്തരത്തിൽ ഇടുക്കി ജലാശയത്തിൽ വെള്ളം എത്തിക്കുന്നതിനുവേണ്ടി നിർമിച്ചതാണ് വടക്കേപ്പുഴ പദ്ധതി. പദ്ധതിയിൽനിന്ന് കഴിഞ്ഞ 10 വർഷമായി ഇടുക്കി ഡാമിൽ വെള്ളമെത്തിക്കുന്നുണ്ട്. കൂടാതെ മൂന്ന് മോട്ടോർ കൂടിവെച്ച് പുതിയ ഒരു പമ്പിങ് സ്റ്റേഷൻകൂടി പ്രവർത്തനം ആരംഭിക്കുന്നതിന് നടപടിയായി. അറ്റകുറ്റപ്പണികളുടെ അഭാവം മൂലം ഡാമിൽ നിറയെ പായലും മാലിന്യവും നിറഞ്ഞിരിക്കുകയാണ്. കൃത്യമായി അറ്റകുറ്റപ്പണി തീർക്കാത്തതിനാൽ ചെക്ക് ഡാമിന്റെ സംഭരണശേഷി കുറഞ്ഞിരിക്കുകയാണ്. ചെക്ക്ഡാമിനുള്ളിലെ മാലിന്യം നീക്കംചെയ്ത് പദ്ധതി ആരംഭിചാൽ 35 ഏക്കർ വിസ്തൃതയുള്ള ജലാശയമായി ഇതിനെ മാറ്റുവാൻ കഴിയും. tdl mltm3 നിർദിഷ്ട വടക്കേപ്പുഴ ടൂറിസം പദ്ധതി പ്രദേശം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpeg)