Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightട്രാഫിക് പൊലീസ്...

ട്രാഫിക് പൊലീസ് യൂനിറ്റില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
അടിമാലി: അടിമാലി ട്രാഫിക് പൊലീസ്​ യൂനിറ്റില്‍ കൂടുതല്‍ പൊലീസ്​ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നടപടി വേണമെന്ന് ആവശ്യം. ടൗണില്‍ വാഹനങ്ങളുടെ തിരക്കേറി വരുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് എ.എസ്.ഐമാർ ഉള്‍പ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥരാണ് നിലവില്‍ അടിമാലി ട്രാഫിക് യൂനിറ്റിലുള്ളത്. നിലവിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ടൗണില്‍ ആകുന്ന ഇടങ്ങളിലൊക്കെയും ട്രാഫിക് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. യൂനിറ്റില്‍നിന്ന്​ കൂടുതല്‍ ഉദ്യോഗസ്ഥരെ സേവനത്തിന് നിയോഗിക്കാനായി സാഹചര്യമൊരുങ്ങിയാല്‍ ടൗണില്‍ തിരക്കേറെയുള്ള മറ്റ് ചിലയിടങ്ങളില്‍ കൂടി ട്രാഫിക് കാര്യക്ഷമമാക്കാനാകുമെന്നാണ് വാദം. വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കുന്ന വാരാന്ത്യങ്ങളില്‍ അടിമാലി ടൗണില്‍ വലിയ തിരക്ക്​ അനുഭവപ്പെടുന്ന സാഹചര്യമുണ്ട്. പഞ്ചായത്ത് ജങ്​ഷനും ബസ്​സ്റ്റാന്‍ഡ് ജങ്​ഷനും ആശുപത്രി പരിസരവും വാഹനത്തിരക്കേറെ അനുഭവപ്പെടുന്ന ഇടങ്ങളാണ്. ട്രാഫിക് പൊലീസ് യൂനിറ്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ നിയോഗിക്കപ്പെട്ടാല്‍ ഇവിടങ്ങളിലൊക്കെയും പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തി ട്രാഫിക് കൂടുതല്‍ കാര്യക്ഷമമാക്കാനാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story