Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:28 AM IST Updated On
date_range 27 Jun 2022 5:28 AM ISTവൈദ്യുതി നിരക്ക് വർധന; ചൂട്ട് സമരവുമായി യൂത്ത് ലീഗ്
text_fieldsbookmark_border
തൊടുപുഴ: സംസ്ഥാന സർക്കാർ കേരള ജനതയെ ഷോക്കടിപ്പിക്കുന്ന നടപടിയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചതിലൂടെ നടപ്പാക്കിയതെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് പി.എച്ച്. സുധീർ. കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വൈദ്യുതി ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച ചൂട്ട് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്‍റ് എം.എ. സബീർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി നിസാർ പഴേരി മുഖ്യപ്രഭാഷണം നടത്തി. ജില്ല ഭാരവാഹികളായ പി.എം. നിസാമുദ്ദീൻ, സൽമാൻ ഹനീഫ്, അൻസാരി മുണ്ടക്കൽ, ഒ.ഇ. ലത്തീഫ്, അജാസ് പുത്തൻപുര, നേതാക്കളായ പി.ഇ. നൗഷാദ്, സി.എ. നസീർ, കെ.എ. അൻഷാദ് എന്നിവർ സംസാരിച്ചു. പ്രതിഷേധ പരിപാടിക്ക് യൂത്ത് ലീഗ് മുനിസിപ്പൽ ഭാരവാഹികളായ ഹാഷിം റാത്തപ്പള്ളി, അൻസിൽ ദിലീപ്, വി.എൻ. അൻസാരി ഫൈസൽ കുറ്റിയാട്ട്, എം.എ. ഷിഹാബ്, കെ.എ. നജീബ് എന്നിവർ നേതൃത്വം നൽകി. TDL YOUTH LEG യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ വൈദ്യുതി ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച ചൂട്ട് സമരം ലഹരിവിരുദ്ധ ദിനാചരണവും അനുമോദന സഭയും നെടുങ്കണ്ടം: തോവാളപ്പടി മേന്മ ഗ്രൂപ് ലഹരിവിരുദ്ധ ദിനാചരണവും അനുമോദന സഭയും കുടുംബസംഗമവും സംഘടിപ്പിച്ചു. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍റ് ഇ.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിവന്റീവ് ഓഫിസർ അബ്ദുൽ സലാം ലഹരിവിരുദ്ധ സന്ദേശം നൽകി. യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പുകൾ നേടിയ കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. എക്സൈസ് ഇൻസ്പെക്ടർ എം.പി. പ്രമോദ്, പ്രിവന്റീവ് ഓഫിസർ കെ. ഷനേജ്, മേന്മ ഗ്രൂപ് വൈസ് പ്രസിഡന്റ് വൈ. യോഗേഷ്, അനിൽകുമാർ തേക്കോലിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story