Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎസ്.ബി.ഐ രാജാക്കാട്...

എസ്.ബി.ഐ രാജാക്കാട് ശാഖ ഉദ്ഘാടനം

text_fields
bookmark_border
അടിമാലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജാക്കാട് ശാഖ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. രാജാക്കാട് പൊന്മുടി റോഡിൽ വെളുത്തേടത്തുപറമ്പിൽ ബിൽഡിങ്ങിലാണ്​ പുതിയശാഖ. തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ രമണ ബായി റെഡ്‌ഡി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ റീജനൽ മാനേജർ ജെന്നിഫർ പട്രീഷ്യ ലൂയിസ്, രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സജിമോൻ ജോസഫ്,ട്രഷറർ വി.സി. ജോൺസൺ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ സെക്രട്ടറി ടി.ടി. അജയൻ, സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂനിയൻ സെക്രട്ടറി പ്രതീഷ് രാജാമണി, ബ്രാഞ്ച് മാനേജർ അജീഷ് ഗോപാൽ, കാഷ് ഓഫിസർ ടോബി ജോസഫ്, കസ്റ്റമർ അസോസിയേറ്റ് ശരത് കുമാർ, ആർ.ബാലൻപിള്ള, ബെന്നി ജോസഫ്, എ. ഹംസ, സി.ആർ. ഷാജി, ജിമ്മി വടക്കേൽ എന്നിവർ സംസാരിച്ചു. idl adi 2 sbi ചിത്രം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നവീകരിച്ച രാജാക്കാട് ശാഖയുടെ ഉദ്ഘാടനം തൊടുപുഴ റീജനൽ മാനേജർ ജെന്നിഫർ പട്രീഷ്യ ലൂയിസ്, രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു എന്നിവർ ചേർന്ന് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story