Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാഹുൽ ഗാന്ധിയുടെ...

രാഹുൽ ഗാന്ധിയുടെ ഓഫിസിന്​ നേരെയുള്ള ആക്രമണം; കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border
തൊടുപുഴ: എസ്​.എഫ്​.ഐ ക്രിമിനൽ സംഘത്തെ വിട്ട്​ ഓഫിസിൽ അതിക്രമം കാണിച്ചാൽ വിരളുന്ന നേതാവല്ല രാഹുൽ ഗാന്ധിയെന്ന്​​ സി.പി.എം ഓർക്കുന്നത് നന്നായിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു. ഒരുപറ്റം അക്രമിസംഘത്തെ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക്​ വിട്ട്​ പിപ്പിടി കാണിച്ച പിണറായി വിജയൻ കനത്ത വില നൽകേണ്ടി വരും. തൊടുപുഴയിൽ കോൺഗ്രസ്‌ നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയ്​ കെ. പൗലോസ് ബ്ലോക്ക് പ്രസിഡന്റ്‌ ജാഫർ ഖാൻ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. കോൺഗ്രസ്​ നേതാക്കളായ ഷിബിലി സാഹിബ്‌, എൻ.ഐ. ബെന്നി, എ.എം. ദേവസ്യ, സെബാസ്റ്റ്യൻ കെ. ജോസ്, കെ. ദീപക്, കെ. രാജേഷ്, വി.ജി സന്തോഷ്‌ കുമാർ, പി. പൗലോസ്, ജോയ് മൈലാടി, ഷാഹുൽ മാങ്ങാട്ട്, രാജേഷ് ബാബു, റോബിൻ മൈലാടി, സജി ചെമ്പകശ്ശേരി, പി.സി. ജയൻ, കെ.പി. റോയ്, ജോർജ് ജോൺ, ടോമി പാലക്കാൻ, റഷീദ് കാപ്രാട്ടിൽ, സുരേഷ് രാജു, എം.എച്ച്.​ സജീവ്, സെബാസ്റ്റ്യൻ മാത്യു, സജയ് കുമാർ, വിഷ്‌ണുദേവ്, ഷുക്കൂർ ഇസ്മായിൽ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. തൊടുപുഴ: രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമം സി.പി.എം കുബുദ്ധിയാണെന്ന്​ കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. നരേന്ദ്രമോദി നയിക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര സർക്കാറിനെ പ്രീണിപ്പിക്കലാണ് എസ്.എഫ്.ഐ അക്രമത്തിലൂടെ കേരളത്തിലെ സി.പി.എമ്മിന്‍റെ ഗൂഢലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ​TDL PRATHISHEDAM രാഹുൽ ഗാന്ധിയുടെ ഓഫിസ്​ ആക്രമിച്ചതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story