Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:36 AM IST Updated On
date_range 25 Jun 2022 5:36 AM ISTപെന്‍ഷന്‍ വർധന വെട്ടിക്കുറച്ചത് വെല്ലുവിളി
text_fieldsbookmark_border
തൊടുപുഴ: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വർധന ഏകപക്ഷീയമായി വെട്ടിക്കുറച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. നിയമസഭ അംഗീകരിച്ച ബജറ്റ് നിര്‍ദേശമാണ് വെട്ടിയത്. തെറ്റു തിരുത്താനും ബജറ്റ് അംഗീകരിച്ച വർധന പുനഃസ്ഥാപിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ മാസം ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരായ എം.എല്‍.എമാരോട് യോഗം അഭ്യര്‍ഥിച്ചു. ജില്ല പ്രസിഡന്‍റ് ശശിധരന്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജെ. ബാബു, എം.കെ. പുരുഷോത്തമന്‍, ജെയിംസ് പന്തക്കല്‍, സി.എം. അലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോമേഴ്സ് അസോസിയേഷൻ ചെറുതോണി: മാർ സ്ലീവ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ കോമേഴ്സ് അസോസിയേഷൻ ഉദ്ഘാടനം ഫാ.മാത്യു തടത്തിൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോഷി വർഗീസ് അധ്യക്ഷത വഹിച്ചു. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് തൂമ്പുങ്കൽ മുഖ്യപ്രഭാഷണം നടത്തി. കോമേഴ്സ് വിഭാഗം മേധാവി അനിൽ ജോസ്, അസോസിയേഷൻ കോഓഡിനേറ്റർ വി.ഡി എൽസമ്മ എന്നിവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story