Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാസ്​റ്റേഴ്​സ്​...

മാസ്​റ്റേഴ്​സ്​ അത്​ലറ്റിക്സ്​: ബെന്നി കെ. മാമ്മന് സ്വർണം

text_fields
bookmark_border
മാസ്​റ്റേഴ്​സ്​ അത്​ലറ്റിക്സ്​: ബെന്നി കെ. മാമ്മന് സ്വർണം
cancel
മൂലമറ്റം: ഗുജറാത്തിൽ നടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 45 വയസ്സിന്​ താഴെ പ്രായമുള്ളവരുടെ 400 മീറ്റർ, 800 മീറ്റർ ഓട്ട മത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്ത ബെന്നി കെ. മാമ്മന് സ്വർണം. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഓപൺ നാഷനൽ അത്‌ലറ്റിക് മീറ്റിന്റെ പ്രഥമ ദേശീയ മത്സരത്തിലാണ് ബെന്നി സ്വർണം കൊയ്തത്. മൂലമറ്റം കൂവപ്പള്ളി കുപ്പേൽപ്ലാക്കൽ ബെന്നി ഇടുക്കി പൊലീസ് ക്യാമ്പിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ്. അടുത്ത വർഷം ഇന്തോനേഷ്യയിൽ നടക്കുന്ന അത്‌ലറ്റിക്സിൽ ബെന്നി ഇന്ത്യയെ പ്രതിനിധാനംചെയ്യും. ഈ വർഷം ഫിൻലൻഡിലെ വേൾഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാനായി പരിശീലനം നടത്തുന്നുണ്ട്. രഞ്ജുവാണ് ഭാര്യ. മക്കൾ: കെവിൻ, ഡാനി. tdl mltm3 ബെന്നി കെ. മാമ്മൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story