Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:35 AM IST Updated On
date_range 25 Jun 2022 5:35 AM ISTടെൻഡർ പൂർത്തിയായി; നെയ്യശ്ശേരി-തോക്കുമ്പന്‍ റോഡ് പണി ഉടൻ
text_fieldsbookmark_border
വണ്ണപ്പുറം: കരിമണ്ണൂര്‍ -വണ്ണപ്പുറം പഞ്ചയത്തുകളിലൂടെ കടന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് അതിര്‍ത്തിയിൽ അവസാനിക്കുന്ന നെയ്യശ്ശേരി -തോക്കുമ്പന്‍ റോഡ് പണിക്ക് തടസ്സങ്ങൾ നീങ്ങി. റോഡ് നിര്‍മാണത്തിന്‍റെ ടെക്‌നിക്കല്‍ ടെൻഡര്‍, ഫിനാന്‍ഷ്യല്‍ ടെൻഡർ നടപടി പൂര്‍ത്തിയായി. ഇ.കെ.കെ, അക്ഷയ എന്നീ കമ്പനികളായിരുന്നു ടെൻഡര്‍ നടപടികളില്‍ പങ്കെടുത്തത്. ജര്‍മന്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് ആദ്യഘട്ടത്തില്‍ 198 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്. പിന്നീട് വിശദ എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ അത് 128 കോടിയായി ചുരുങ്ങി. 33.5 കിലോമീറ്ററാണ് റോഡിന്റെ ദൂരം. എന്നാൽ, വനംവകുപ്പിന്‍റെ തടസ്സംമൂലം പട്ടയക്കുടിയിൽനിന്ന് വഞ്ചിക്കൽ വരെ മൂന്നരക്കിലോമീറ്റർ പണിക്ക് അംഗീകാരമില്ല. ഇത്രയും ദൂരം ഒഴിവാകുന്നത് മൂലം റോഡ് ആലപ്പുഴ-മധുര സംസ്ഥാന പാതയുമായി കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൻ വഴി പഴയരിക്കണ്ടത്ത് സന്ധിക്കുന്ന സാഹചര്യം ഇല്ലാതാകും. അംഗീകാരം കിട്ടിയ കമ്പനി രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് കരാര്‍ ഒപ്പിടും. ജൂലൈ അവസാനം പണി ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍. പണിയുടെ ചുമതല മൂവാറ്റുപുഴ ഒഫിസിനാണോ പൊന്‍കുന്നം ഒഫിസിനാണോ നല്‍കേണ്ടത് എന്ന് സര്‍ക്കാറാണ് തീരുമാനിക്കുക. FOTO TDL THOKUMBANROAD നെയ്യശ്ശേരി തോക്കുമ്പൻ റോഡ് പരിസ്ഥിതിലോല മേഖല നിർണയം; മറയൂർ ആശങ്കയിൽ മറയൂർ: വനാതിർത്തിയോട് ചേർന്ന മറയൂർ-കാന്തല്ലൂർ മേഖലയെ പരിസ്ഥിതിലോല പ്രദേശ നിർണയം ആശങ്കയിലാക്കി. നിലവിലെ ഉത്തരവ് വ്യവസ്ഥപ്രകാരം പരിസ്ഥിതിലോല പ്രദേശം നിർണയിക്കുകയാണെങ്കിൽ പതിനായിരങ്ങൾ വഴിയാധാരമാകും. മറയൂർ, കാന്തല്ലൂർ അതിർത്തി പങ്കിടുന്ന ചിന്നാർ വന്യജീവി സങ്കേതവും ആനമുടി ഷോല നാഷനൽ പാർക്കും ജനവാസ മേഖലയോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിൽ കരിമുട്ടി മുതൽ ടൗൺ വരെ ഗ്രാമങ്ങളും ആദിവാസി മേഖലയുമാണ്. ആനമുടി സോളാർ നാഷനൽ പാർക്കിന് സമീപമാണ് പെരുമല പുത്തൂർ കർശനാട്. കൂടാതെ കുളച്ചിവയൽ ആദിവാസി കുടി ഉൾപ്പെടെ ഒട്ടേറെ ആദിവാസി ഗ്രാമങ്ങളും സ്ഥിതിചെയ്യുന്നു. ഇവരെല്ലാം നൂറ്റാണ്ടുകൾക്കുമുമ്പ് കുടിയേറിപ്പാർത്ത ജനതയാണ്. 90 ശതമാനം പേർക്കും ഏക്കർകണക്കിന് കൃഷിസ്ഥലങ്ങളും ഉണ്ട്. മറയൂർ മേഖലയിൽ പ്രധാനമായും കരിമ്പ് കൃഷിയാണ്. തെങ്ങ്, കമുക്, കൊക്കോ, വാഴ, കാപ്പി കൃഷിയുണ്ട്. കാന്തല്ലൂർ മേഖലയിൽ സമതലങ്ങളിൽ കരിമ്പും മലനിരകളിൽ ശീതകാല പച്ചക്കറിയായ കാരറ്റ്, കാബേജ്, വെളുത്തുള്ളി, ബീൻസ് ഉൾപ്പെടെ പഴവർഗങ്ങളായ സ്ട്രോബറി, ബ്ലാക്ക്ബെറി, ആപ്പിൾ, സബർജിൽ, പേരയ്ക്ക, പ്ലംസ്, പാഷൻ ഫ്രൂട്ട് ഉൾപ്പെടെ കൃഷികളുമാണുള്ളത്. മറയൂർ-കാന്തല്ലൂർ മേഖല വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ഒട്ടേറെ റിസോർട്ടുകളും മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story