Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകവിതകൾ കേട്ടും കവികളെ...

കവിതകൾ കേട്ടും കവികളെ അറിഞ്ഞും കുട്ടിക്കൂട്ടം

text_fields
bookmark_border
കുടയത്തൂർ: കവിതയും കവികളെയും അടുത്തറിഞ്ഞ് കുരുന്നുകളുടെ കാവ്യസംഗമം ശ്രദ്ധേയമായി. സ്കൂളിലേക്ക് അരഡസനോളം കവികൾ എത്തുന്നതിന്‍റെ കൗതുകത്തിലും ആവേശത്തിലുമായിരുന്നു കുട്ടികൾ. അവരോടൊപ്പം ആടിയും പാടിയും കവിത ചൊല്ലിയും കുട്ടികൾ പരിപാടി വർണാഭമാക്കി. കവികൾ തങ്ങളുടെ രചന രീതി പരിചയപ്പെടുത്തുകയും കുരുന്നുകളെക്കൊണ്ട് കവിതയും കഥയും ഏറ്റുചൊല്ലിക്കുകയും ചെയ്തു. പി.എൻ. പണിക്കർ ദേശീയ വായന മാസാചരണവുമായി ബന്ധപ്പെട്ട് കോളപ്ര ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച കാവ്യസംഗമം -2022ലാണ് കുട്ടികൾക്ക് പുറമെ അധ്യാപകർക്കും രക്ഷിതാക്കൾക്കും വ്യത്യസ്താനുഭവമായത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ കാവ്യസംഗമം കവിയും സാംസ്കാരിക പ്രവർത്തകനുമായ ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. കവികളായ എൻ. ബ്രിനേഷ്, സുനീന ഷെമീർ, പി.ആർ. രാജീവ്, ജോസിൽ സെബാസ്റ്റ്യൻ, പി.കെ. ഹസീന ബീഗം, ഇന്ദുജ പ്രവീൺ എന്നിവർ തങ്ങളുടെ കവിതാനുഭവം പങ്കുവെച്ചതോടൊപ്പം കവിതാലാപനവും നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്‍റ്​ കെ.കെ. റെജി അധ്യക്ഷത വഹിച്ചു. കുടയത്തൂർ ഗ്രാമപഞ്ചായത്ത്​ അംഗം സി.എസ്. ശ്രീജിത്​, തൊടുപുഴ ഡയറ്റ് സ്കൂൾ ലെക്ചറർ അജീഷ് കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സി.എസ്. ഷാലി മോൾ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് പുറമെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. സ്കൂളിനായി ഒരു കോടി രൂപ മുടക്കി ആധുനിക കെട്ടിട സമുച്ചയം പണിത് അടിസ്ഥാന-ഭൗതിക സൗകര്യം വർധിപ്പിച്ചിരുന്നു. ഇതോടൊപ്പം അക്കാദമിക രംഗത്തും വിവിധ പദ്ധതികൾ സ്കൂളിൽ നടപ്പാക്കുകയും വിദ്യാർഥികൾക്ക് ഇതിന്‍റെ നേട്ടം ലഭ്യമാക്കാനുമായി. പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ നൂറുശതമാനം വർധനയാണ്​ ഉണ്ടായത്. TDL KUDAYATHOOR SCHOOL കോളപ്ര ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച കാവ്യസംഗമം 2022 കവിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ശശിധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു ഇക്കണോമിക്‌സ് അസോസിയേഷന്‍ ഉദ്ഘാടനം മൂലമറ്റം: സെന്റ് ജോസഫ്‌സ് കോളജിലെ ഇക്കണോമിക്‌സ് അസോസിയേഷന്റെ ഉദ്ഘാടനം റിട്ട. ഐ.ആര്‍.എസ് ഉദ്യോഗസ്ഥൻ ടോമി ജോസഫ് കുടക്കച്ചിറ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.ജി. സാബുക്കുട്ടി, വകുപ്പ് മേധാവി ഡോ. ജസ്റ്റിന്‍ ജോസഫ്, പ്രഫ. പ്രമോദ് ജോസഫ്, അനീറ്റ ജോണ്‍സണ്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story