Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് മാർച്ചിൽ ഉന്തും തള്ളും

text_fields
bookmark_border
യൂത്ത് കോൺഗ്രസ് മാർച്ചിൽ ഉന്തും തള്ളും
cancel
പീരുമേട്: സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പീരുമേട് സിവിൽ സ്റ്റേഷനിലേക്ക്​ നടത്തിയ മാർച്ചിൽ ഉന്തും തള്ളും. സിവിൽ സ്റ്റേഷന് സമീപം മാർച്ച് തടഞ്ഞപ്പോഴാണ്​ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത്​. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ മാർച്ച്​ ഉദ്​ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്​ നിയോജക മണ്ഡലം പ്രസിഡന്‍റ്​ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മാർച്ച് കഴിഞ്ഞ് യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ ടൗണിലെത്തിയപ്പോൾ മുദ്രവാക്യം വിളിയുമായ് സി.പി.എം പ്രവർത്തകർ എത്തിയതും സംഘർഷത്തിനിടയാക്കി. പൊലീസെത്തി രണ്ടുകൂട്ടരെയും പിരിച്ചുവിടുകയായിരുന്നു. ഷാഹുൽ ഹമീദ്, ബെന്നി പെരുവന്താനം, മനോജ് രാജൻ, എബിൻ കുഴിവേലി, റോബിൻ കാരക്കാട്ട്, ആൽവിൻ ഫിലിപ്പ്, സി. യേശുദാസ്, കാജ പാമ്പനാർ എന്നിവർ സംസാരിച്ചു. ചിത്രം: പീരുമേട്ടിൽ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ ബാരിക്കേട്​ മറികടക്കാൻ ശ്രമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story