Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലഹരി വിരുദ്ധ...

ലഹരി വിരുദ്ധ വാരാചരണത്തിന് മൂന്നാറിൽ തുടക്കം

text_fields
bookmark_border
ലഹരി വിരുദ്ധ വാരാചരണത്തിന് മൂന്നാറിൽ തുടക്കം
cancel
മൂന്നാർ: ഫ്ലാഷ്​മോബും കുതിരസവാരിയും നടത്തി മൂന്നാറിൽ ലഹരി വിരുദ്ധ വാരാചരണത്തിന് വേറിട്ട തുടക്കം. അഡ്വ. എ. രാജ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. നാര്‍കോ കോഓഡിനേഷന്‍ സെന്റർ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. മൂന്നാര്‍ പോസ്‌റ്റ്​ ഓഫിസ് കവലയിലാണ് കാര്‍മലഗിരി സ്‌കൂൾ വിദ്യാർഥികളുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബ് അരങ്ങേറിയത്. മൂന്നാർ പൊലീസും എക്സൈസും ചേർന്ന് നടത്തിയ കുതിരസവാരിയും ശ്രദ്ധ നേടി. മൂന്നാർ എസ്.എച്ച്​.ഒ മനേഷ് കെ. പൗലോസിന്റെ നേതൃത്വത്തിലായിരുന്നു കുതിരസവാരി. മൂന്നാര്‍ ടൗണില്‍ സ്‌കൂള്‍, കോളജ് വിദ്യാർഥികളെയും പ്രദേശവാസികളെയും സംഘടിപ്പിച്ചാണ് പൊലീസ്-വനം വകുപ്പ്-എക്‌സൈസ് എന്നിവരുടെ നേതൃത്വത്തിൽ റാലി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് അധ്യക്ഷതവഹിച്ചു. ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ദേവികുളം മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കവിതകുമാര്‍, പ്രവീണ രവികുമാര്‍, മൂന്നാര്‍ ഡിവൈ.എസ്​.പി കെ.ആർ. മനോജ്, അസി.എക്‌സൈസ് കമീഷണര്‍ ആർ. ജയചന്ദ്രന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്​.എസ്​. ഷിജു എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ചിത്രം 1 ലഹരി വിരുദ്ധ വാരാചരണത്തിന്​ തുടക്കം കുറിച്ച്​ മൂന്നാർ ടൗണിൽ നടന്ന കുതിര റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story