Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:29 AM IST Updated On
date_range 25 Jun 2022 5:29 AM ISTകരിങ്കുന്നം സ്കൂളിന് കൈറ്റ് പുരസ്കാരം
text_fieldsbookmark_border
തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്കൂളുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്കൂള്‍ വിക്കിയില്‍ മികച്ച താളുകള്‍ ഏര്‍പ്പെടുത്തിയതിനുള്ള ജില്ലതല പുരസ്കാരങ്ങളിൽ ഒന്നാംസ്ഥാനം കരിങ്കുന്നം ഗവ. എൽ.പി സ്കൂളിന്. ജി.എച്ച്.എസ്.എസ് കുടയത്തൂർ, എം.എ.ഐ.എച്ച്.എസ് മുരിക്കടി എന്നിവക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 എന്നിങ്ങനെ കാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിക്കും. ഇന്‍ഫോ ബോക്സിന്‍റെ കൃത്യത, ചിത്രങ്ങള്‍, തനത് പ്രവര്‍ത്തനം, ക്ലബുകള്‍, വഴികാട്ടി, സ്കൂള്‍ മാപ്പ് തുടങ്ങിയ 20 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ജില്ലതലത്തില്‍ ശ്രദ്ധേയമായ താളുകള്‍ ഒരുക്കിയ 10 വിദ്യാലയങ്ങള്‍ക്കും പ്രശംസാപത്രം നല്‍കും. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും. ബോണസ് പോയന്‍റ് സർട്ടിഫിക്കറ്റ് തൊടുപുഴ: 2022-23 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന നീന്തൽ പരിജ്ഞാനമുള്ള കായികതാരങ്ങൾക്ക് രണ്ട് മാർക്ക് ബോണസ് പോയന്‍റ് ലഭിക്കും. ഇതിനായി അക്വാട്ടിക് അസോസിയേഷൻ /ഫെഡറേഷൻ/സ്കൂൾ ഗെയിംസ് എന്നിവയിൽ ഏതിന്‍റെയെങ്കിലും സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ജില്ല സ്പോർട്സ് കൗൺസിലിൽ നീന്തൽ സർട്ടിഫിക്കറ്റിന്‍റെ പകർപ്പുമായി നേരിട്ടെത്തി ശനിയാഴ്ച മുതൽ സർട്ടിഫിക്കറ്റ് വാങ്ങാം. നീന്തൽ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ജൂൺ 29ന് രാവിലെ 11ന് വണ്ടമറ്റം അക്വാട്ടിക് സെന്‍ററിൽ മാർക്ക്ലിസ്റ്റിന്റെ പകർപ്പ്, ആധാർകാർഡിന്‍റെ പകർപ്പ് എന്നിവ സഹിതം എത്തണം. വിവരങ്ങൾക്ക്: 04862 -232499, 9895112027, 8281797370. ഒളിമ്പിക് ദിനം ആചരിച്ചു തൊടുപുഴ: വണ്ടമറ്റം അക്വാട്ടിക് സെന്‍ററിൽ ജില്ല അക്വാട്ടിക് അസോസിയേഷനും ജില്ല ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഒളിമ്പിക് ദിനം ആചരിച്ചു. വാർഡ് അംഗം പോൾസൺ മാത്യു ദീപശിഖയിൽ അഗ്നി പകർന്ന് റിട്ട. എസ്.ഐ സനൽകുമാറിന് കൈമാറി. റിട്ട. എസ്.ഐമാരായ വി.യു. മാത്യു, ബാബു കെ. കുര്യാക്കോസ്, അക്വാട്ടിക് അസോസിയേഷൻ ഭാരവാഹികളായ നോബിൾ ജോസ്, ബേബി വർഗീസ്, കെ.എൻ. വിജയൻ എന്നിവർ സംബന്ധിച്ചു. നീന്തൽ താരങ്ങൾ അണിനിരന്ന ദീപശിഖാ പ്രയാണവും നടന്നു. ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ സന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story