Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബസും ലോറിയും...

ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

text_fields
bookmark_border
ചെറുതോണി: ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മണിക്കൂർ ഗതാഗതം മുടങ്ങി. മുരിക്കാശ്ശേരിയിൽനിന്ന്​ വന്ന ബസും എതിരെ വന്ന ലോറിയും ഗൗരി സിറ്റിയിൽ വെച്ചാണ് കൂട്ടിയിടിച്ചത്​. ബസിന്‍റെ മുൻവശം ഇടിയുടെ ആഘാതത്തിൽ തകർന്നു. ആളപായമില്ല. ​TDL AXIDENT ഗൗരിസിറ്റിയിൽ ബസും ലോറിയും കൂട്ടിയിടിച്ചനിലയിൽ ക്ഷേത്രം കുത്തിത്തുറന്ന് മോഷണം അടിമാലി: പൂപ്പാറ ശ്രീമഹാദേവ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും ക്ഷേത്രം ഓഫിസും കുത്തിത്തുറന്ന്​ മോഷണം. അൻപതിനായിരം രൂപയോളം മോഷണം പോയതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നത്. ക്ഷേത്രം ഓഫിസും വഴിപാട് കൗണ്ടറും കുത്തിത്തുറന്ന് പണം അപഹരിച്ച ശേഷം ശ്രീകോവിലും കുത്തിപ്പൊളിക്കാൻ ശ്രമം നടന്നിട്ടുണ്ട്. ക്ഷേത്ര അങ്കണത്തിലെ ഏഴോളം കാണിക്കവഞ്ചികൾ തകർത്തിട്ടുണ്ട്. ക്ഷേത്ര അങ്കണത്തിൽ പ്രതിഷ്‌ഠിച്ചിരുന്ന സർപ്പ വിഗ്രഹവും മോഷ്ടാക്കൾ തകർത്ത നിലയിലാണ്. രാവിലെ നടതുറക്കാൻ ശാന്തി എത്തിയപ്പോഴാണ് മോഷണം അറിയുന്നത്. തുടർന്ന് ശാന്തൻപാറ പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്​ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story