Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവായന പക്ഷാചരണം:...

വായന പക്ഷാചരണം: ഓണ്‍ലൈന്‍ മത്സരം

text_fields
bookmark_border
ഇടുക്കി: വായനദിനവും പക്ഷാചരണവും പ്രമാണിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ്​ വിദ്യാർഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം നടത്തുന്നു. എൽ.പി സ്കൂള്‍ വിദ്യാർഥികള്‍ക്ക് കോവിഡ്കാല വായന അനുഭവം പങ്കുവെക്കാം. യു.പി വിഭാഗത്തിന് എന്‍റെ ഇഷ്ട പുസ്തകം, ഹൈസ്കൂള്‍ വിഭാഗത്തിന് എന്‍റെ ഇഷ്ട കഥാപാത്രം, ഹയർ സെക്കന്‍ഡറിക്ക്​ എന്റെ ഇഷ്ട രചയിതാവ് എന്നിങ്ങനെയാണ് വിഷയങ്ങള്‍. മലയാളത്തില്‍ 200 വാക്കില്‍ കവിയാതെയുള്ള കുറിപ്പ് iprdidukki@gmail.com എന്ന വിലാസത്തിലേക്ക് ജൂലൈ ഏഴിനകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 233036. മെഡിക്കൽ കോളജിൽ നിയമനം ഇടുക്കി: ഗവ. മെഡിക്കല്‍ കോളജിലേക്ക്​ (ഇടുക്കി ജില്ല ആശുപത്രി) ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാൻ​ ജൂലൈ ഏഴിന്​ രാവിലെ 11ന്​ ജില്ല ആശുപത്രിയില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. ലാബ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, എക്സ്റേ ടെക്നീഷ്യന്‍, ഇ.സി.ജി ടെക്നീഷ്യന്, ഡാറ്റഎന്‍ട്രി ഓപറേറ്റര്‍, നഴ്സിങ്​ അസിസ്റ്റന്‍റ്​, സെക്യൂരിറ്റി (പുരുഷന്‍), ക്ലീനിങ്​ സ്റ്റാഫ് എന്നീ ഒഴിവുകളിലേക്കാണ്​ നിയമനം. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45ല്‍ താഴെ. താൽപര്യമുള്ളവര്‍ക്ക് വയസ്സ്​​​, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സലും പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. ഫോണ്‍: 0486 2299574. സ്വാഗതസംഘം ഇളംദേശം: ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ മേളയുടെ ആലോചന യോഗം വൈസ് പ്രസിഡന്‍റ്​ ഡാനിമോൾ വർഗീസിന്‍റെ അധ്യക്ഷതയിൽ പ്രസിഡന്റ് മാത്യു കെ. ജോൺ ഉദ്ഘാടനം ചെയ്തു. ജില്ല ഡെപ്യൂട്ടി മാസ്​ മീഡിയ ഓഫിസർ ജോസ് അഗസ്റ്റ്യൻ വിഷയം അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ സിബി ദാമോദരൻ, കെ.എസ്​. ജോൺ, കോടിക്കുളം പഞ്ചായത്ത്​ പ്രസിഡന്‍റ്​ സുരേഷ്ബാബു, ജിജിൽ മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story