Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജീവനെടുത്ത്​ ഇരുമ്പ്...

ജീവനെടുത്ത്​ ഇരുമ്പ് തോട്ടിയും ഏണിയും

text_fields
bookmark_border
p2 lead * ഒരുവർഷത്തിനിടെ ജില്ലയിൽ വൈദ്യുതാഘാതമേറ്റ്​ മരിച്ചത് 11 പേരാണ് തൊടുപുഴ: വൈദ്യുതിലൈനുകൾക്ക്​ സമീപം ഇരുമ്പ്​ തോട്ടികൾ അശ്രദ്ധമായി ഉപയോഗിക്കുന്നതുമൂലമുള്ള അപകടങ്ങൾ വർധിക്കുന്നു. ജില്ലയിൽ പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളിൽ ഭൂരിഭാഗവും ഇരുമ്പുതോട്ടി ഉപയോഗിച്ച് ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങൾ പറിക്കുമ്പോഴാണെന്ന് അധികൃതർ പറയുന്നു. മരത്തിനടുത്തുകൂടി വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത്​ കണ്ടാലും സുരക്ഷിതമായി കായ്​ഫലങ്ങൾ പറിക്കാനാകും എന്ന്​ കരുതി ​ജോലിയിൽ ഏർപ്പെട്ടവരാണ്​ അപകടത്തിൽപെട്ടവരിൽ ഭൂരിഭാഗവും. തുടക്കത്തിൽ ശ്രദ്ധയോടെയാണ്​ കായ്​ പറിക്കുന്നതെങ്കിലും അധികശക്തി തോട്ടിയിൽ പ്രയോഗിച്ച്​ കായ്​ഫലങ്ങൾ പറിക്കുന്നതോടെ തോട്ടി ആടുകയും ലൈനിൽ തട്ടുകയും ചെയ്താണ്​ അപകടങ്ങൾ ഉണ്ടായതിലധികവും. എത്ര ശ്രദ്ധയോടെ ഉപയോഗിച്ചാലും ലോഹത്തോട്ടികൾ ലൈനിൽ വീഴാനുള്ള സാധ്യത കൂടുതലാണെന്ന്​​ അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ വൈദ്യുതാഘാതമേറ്റ്​ മരിച്ചത് 11 പേരാണ്. ഇതിൽ 10 പേരും സാധാരണക്കാരാണ്​. ജില്ലയിൽ വൈദ്യുതി അപകടങ്ങൾ വർധിക്കുന്നതായാണ് ജില്ലതല വൈദ്യുതി അപകട നിവാരണ സമിതി യോഗം വിലയിരുത്തുന്നത്​. അശ്രദ്ധയും അറിവില്ലായ്മയുമാണ് പല അപകടങ്ങൾക്കും കാരണമെന്നും ഇതൊഴിവാക്കാൻ കൂടുതൽ ജാഗ്രത അനിവാര്യമാണെന്നും അധികൃതർ പറയുന്നു. വൈദ്യുതി ലൈനുകൾക്ക്​ സമീപത്തെ ഫലവൃക്ഷങ്ങളിൽനിന്ന്​ ലോഹത്തോട്ടികൾ ഉപയോഗിച്ച്​ കായ്കളും മറ്റും പറിക്കാൻ ശ്രമിക്കരുതെന്ന്​ പലതവണ വൈദ്യുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം അപകടങ്ങൾ കുറയുന്നില്ല. മൈക്ക്​ അനൗൺസ്​മെന്‍റും ബോധവത്​കരണവും ജൂൺ 29 ദേശീയ വൈദ്യുതി സുരക്ഷ ദിനത്തോടനുബന്ധിച്ച്​ മൈക്ക് അനൗൺസ്​മെന്‍റും സമൂഹ മാധ്യമങ്ങളിലൂടെ ബോധവത്​കരണവും ശക്തമാക്കാനാണ് തീരുമാനമെന്ന്​ ജില്ല ഇലക്​ട്രിക്കൽ ഇൻസ്പെക്ടർ ആർ. രാജേഷ് ബാബു പറഞ്ഞു. അശ്രദ്ധമായി വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് കൂടാതെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ഇ.എൽ.സി.ബി/ ആർ.സി.സി.ബി സ്ഥാപിക്കാത്തത്, സുരക്ഷിതമല്ലാത്ത രീതിയിൽ താൽക്കാലികമായി വയർ വലിച്ചുള്ള ഉപയോഗം, ബോർഡിന്‍റെയോ ഇലക്​ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്‍റെയോ അനുമതിയില്ലാതെ ജനറേറ്ററുകൾ സ്ഥാപിക്കൽ വൈദ്യുതിത്തൂണുകളിലും മറ്റും പരസ്യബോർഡുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കൽ, വൈദ്യുതി ലൈനിന്​ താഴെ ഇരുമ്പുതൂണുകൾ സ്ഥാപിക്കൽ എന്നിവയെല്ലാം അപകടങ്ങൾ വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ്​ അധികൃതരുടെ നിഗമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story