Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:37 AM IST Updated On
date_range 23 Jun 2022 5:37 AM ISTകൃഷി നശിപ്പിച്ച് ഒറ്റയാൻ; തോട്ടംമേഖല ഭീതിയിൽ
text_fieldsbookmark_border
മറയൂർ: കാട്ടാന വീണ്ടും ഇറങ്ങി കൃഷി നശിപ്പിച്ചതോടെ തോട്ടംമേഖല ഭീതിയിൽ. ഒരാഴ്ചയായി രാത്രി തലയാർ മേഖലയിൽ എത്തുന്ന ഒറ്റയാൻ തൊഴിലാളികളുടെ ലയത്തിന് സമീപത്തെ വിളകൾ പൂർണമായും നശിപ്പിച്ചു. മാരിയപ്പൻ എന്ന കർഷകൻെറ അരയേക്കറിലെ ബീൻസ് കൃഷി ഒറ്റരാത്രികൊണ്ട് നശിപ്പിച്ചു. പകൽ തേയിലത്തോട്ടത്തിൽ ജോലിക്കെത്തുന്ന മാരിയപ്പൻ വൈകീട്ടും അവധി ദിവസങ്ങളിലുമായാണ് ബീൻസ് കൃഷി നടത്തിയത്. കാട്ടാനക്കൂട്ടം രാപ്പകൽ വ്യത്യാസമില്ലാതെ തമ്പടിച്ചിരിക്കുന്നതും ലയങ്ങളിൽ ചുറ്റിക്കറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും തൊഴിലാളികളുടെ ഉറക്കംകെടുത്തിയിരിക്കുകയാണ്. ചിത്രം: TDL Ottayan തലയാറിൽ ഒറ്റയാൻ നശിപ്പിച്ച ബീൻസ് കൃഷി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story