Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:37 AM IST Updated On
date_range 23 Jun 2022 5:37 AM ISTവികസന സെമിനാര്‍: കട്ടപ്പന നഗരസഭയില്‍ ഭരണക്ഷി അംഗങ്ങള്‍ക്കിടയില്‍ ചേരിപ്പോര്
text_fieldsbookmark_border
കട്ടപ്പന: വികസന സെമിനാര്‍ നടത്തുന്നതിനെ ചൊല്ലി കട്ടപ്പന നഗരസഭയില്‍ ഭരണക്ഷി അംഗങ്ങള്‍ക്കിടയില്‍ ചേരിപ്പോര്. ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് അന്തിമ രൂപരേഖ തയാറാക്കാനിരിക്കെയാണിത്. 27ന് വികസന സമിതി യോഗം ചേരാനാണ് നിലവിലെ തീരുമാനം. മുന്നണിക്കുള്ളിലെ മുന്‍ ധാരണ പ്രകാരം ചെയര്‍പേഴ്‌സൻ രാജിക്കൊരുങ്ങുന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം വേഗത്തില്‍ നടത്താന്‍ ഭരണകക്ഷി ആലോചിച്ചത്. ഇതനുസരിച്ച് തീയതി നിശ്ചയിച്ചെങ്കിലും എതിര്‍പ്പുമായി കോണ്‍ഗ്രസിലെതന്നെ പ്രമുഖര്‍ രംഗത്തെത്തുകയായിരുന്നു. വികസന സെമിനാറിന് മുമ്പ് വിവിധ തലങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റിയുള്‍പ്പെടെ ഒരുതലത്തിലും ചര്‍ച്ച നടത്താതെ രൂപരേഖ തയാറാക്കാതെയാണ് സെമിനാര്‍ നടത്തുന്നതെന്നും ഇതിനാല്‍ സ്റ്റിയറിങ് കമ്മിറ്റി കൂടി പദ്ധതി രൂപരേഖ തയാറാക്കാതെ സെമിനാര്‍ നടത്താന്‍ പാടില്ലെന്നും കാണിച്ച് ഭരണകക്ഷിയിലെ നാല് കൗണ്‍സിലര്‍മാര്‍ കത്ത് നല്‍കിയിരിക്കുകയാണ്. അതേസമയം, രാജിക്ക് മുമ്പ് ചെയര്‍പേഴ്‌സൻ വികസന സെമിനാര്‍ നടത്താതിരിക്കാനുള്ള നീക്കമാണ് കൗണ്‍സിലര്‍മാര്‍ നടത്തുന്നതെന്ന ആക്ഷേപമാണ് എതിര്‍പക്ഷം ഉയര്‍ത്തുന്നത്. എല്ലാ കൂടിയാലോചനകള്‍ക്കും ശേഷമാണ് വികസന സെമിനാര്‍ വിളിച്ചിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story