Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമത്സരയോട്ടക്കാരെ...

മത്സരയോട്ടക്കാരെ കുടുക്കാൻ 'ഓപറേഷൻ റേസ്'​ തുടങ്ങി

text_fields
bookmark_border
തൊടുപുഴ: പൊതുനിരത്തുകളിൽ വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ 'ഓപറേഷൻ റേസ്'​ പേരിലുള്ള പരിശോധനക്ക്​ മോട്ടോർ വാഹനവകുപ്പ്​ ജില്ലയിലും തുടക്കംകുറിച്ചു. ഗതാഗതക കമീഷണറുടെ നിർദേശത്തി‍ൻെറ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധന ജൂലൈ അഞ്ചുവരെ നീളും. മത്സരയോട്ടം മൂലമുള്ള അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് പരിശോധന. ആറ്​ സ്ക്വാഡുകളുടെ നേതൃത്വത്തിൽ തൊടുപുഴ, അടിമാലി, മൂന്നാർ, ഉടുമ്പൻചോല എന്നിവയടക്കം പ്രധാന ടൗണുകളിലെല്ലാം പരിശോധന നടത്തി. പ്രത്യേകം രൂപകൽപന ചെയ്ത ട്രാക്കിൽ മതിയായ സുരക്ഷ സംവിധാനങ്ങളോടെ നടത്തേണ്ട മത്സരങ്ങൾ പൊതുനിരത്തിൽ ഒരു സുരക്ഷ മുന്നൊരുക്കവുമില്ലാതെ യാത്രക്കാരുടെ ജീവന്​ ഭീഷണിയാകുന്നവിധത്തിൽ നടത്തുന്നത്​ കൂടിവരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ്​ 'ഓപറേഷൻ റേസി'ന്​ രൂപംനൽകിയത്​. വാഹന പരിശോധനക്കിടെ അപകടകരമായ ഡ്രൈവിങ്​ കണ്ടെത്തിയാൽ ലൈസൻസ്​ സസ്​പെൻഡ്​ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതടക്കം കർശന നടപടി സ്വീകരിക്കാനാണ്​ തീരുമാനം. വാഹനങ്ങളിൽ റോഡ്​ സുരക്ഷയെ ബാധിക്കുന്ന അനധികൃത രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ഏഴ്​ ദിവസത്തിനകം പൂർവസ്ഥിതിയിലാക്കി പരിശോധനക്ക്​ ഹാജരാക്കണമെന്നും നിർദേശമുണ്ട്​. പരിശോധന സമയത്ത്​ നിർത്താൻ കഴിയാത്തവിധം അപകടകരമായ ഡ്രൈവിങ്​ നടത്തുന്ന വാഹനങ്ങൾ, സ്​റ്റോപ് സിഗ്​നൽ മറികടന്നുപോകുന്ന വാഹനങ്ങൾ എന്നിവക്കെതിരെയും നടപടിയുണ്ടാകും. പൊതുജനങ്ങളിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും കിട്ടുന്ന പരാതികളും ദൃശ്യങ്ങളും പരിശോധിച്ച്​ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. അപകടകരമായ ഡ്രൈവിങ്​, അപകടകരമായ ഓവർടേക്കിങ്​, അമിതവേഗത, റെഡ്​സിഗ്​നൽ മറികടക്കൽ, സ്​റ്റോപ്​​ സിഗ്​നൽ ലംഘിക്കൽ, മത്സരയോട്ടം, മദ്യപിച്ച്​ വാഹനം ഓടിക്കൽ, ശാരീരികമോ മാനസികമോ ആയ അസ്വസ്ഥതകൾ ഉള്ളവർ വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന്​ എൻഫോഴ്​സ്​മെന്‍റ്​ ആർ.ടി.ഒ അറിയിച്ചു. ചിത്രങ്ങൾ: TDL news clip TDL operation race 'ഓപറേഷൻ റേസി'‍‍ൻെറ ഭാഗമായി തൊടുപുഴ-മുട്ടം റോഡിൽ നടന്ന വാഹനപരിശോധന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story