Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:28 AM IST Updated On
date_range 23 Jun 2022 5:28 AM ISTഇന്‍റർ ഗ്രൂപ് ഫയറിങ് കോംപറ്റീഷന് തുടക്കം
text_fieldsbookmark_border
കട്ടപ്പന: എൻ.സി.സി നെടുങ്കണ്ടം 33 കെ ബറ്റാലിയൻ ഇന്‍റർ ഗ്രൂപ് ഫയറിങ് മത്സരത്തിന് കട്ടപ്പനയിൽ തുടക്കമായി. ഗവ. കോളജിൽ നടക്കുന്ന മത്സരത്തിൽ കോട്ടയം ഗ്രൂപ്പിന് കീഴിലെ ഏഴ് ബറ്റാലിയനെ പ്രതിനിധാനം ചെയ്ത് 200ലധികം കാഡറ്റുകളാണ് പങ്കെടുക്കുന്നത്. നഗരസഭ ചെയർപേഴ്സൻ ബീനാ ജോബി ഉദ്ഘാടനം നിർവഹിച്ചു. കമാൻഡിങ് ഓഫിസർ കേണൽ എച്ച്. ഷുക്കൂർ അധ്യക്ഷത വഹിച്ചു. ലെഫ്. ജോബി മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് ധർണ നടത്തി കട്ടപ്പന: രാഹുൽ ഗാന്ധിക്കെതിരായ ഇ.ഡിയുടെ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് മനോജ് മുരളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ, ജോർജ് ജോസഫ് പടവൻ, കെ.ജെ. ബെന്നി, ജോയി ആനിത്തോട്ടം, പ്രശാന്ത് രാജു, ബീനാ ടോമി എന്നിവർ സംസാരിച്ചു. സംഗീതദിനാചരണം നെടുങ്കണ്ടം: പഞ്ചായത്ത് യു.പി സ്‌കൂളില്‍ ലോക സംഗീത ദിനാചരണവും യോഗ ദിനാചരണവും നടന്നു. നെടുങ്കണ്ടം വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെയും പഞ്ചായത്ത് യു.പി സ്‌കൂളിലെയും മുപ്പതോളം കുട്ടികള്‍ ചേർന്ന് യോഗ ഡെമോണ്‍സ്‌ട്രേഷന്‍ നടത്തി. കായിക അധ്യാപകരായ സൈജു ചെറിയാന്‍, ഹിമ എന്നിവര്‍ നേതൃത്വം നല്‍കി. ഹെഡ് മാസ്റ്റര്‍ സിബി പോള്‍ അധ്യക്ഷത വഹിച്ചു. എസ്.എം.സി വൈസ് ചെയര്‍മാൻ എ.കെ. സുധിമോന്‍ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story