Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വകാര്യ ബസ്​...

സ്വകാര്യ ബസ്​ ജീവനക്കാർ മാർച്ച്​ നടത്തി

text_fields
bookmark_border
കുമളി: ജില്ല പ്രൈവറ്റ് ബസ്​ വർക്കേഴ്‌സ്‌ യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കുമളി വില്ലേജ് ഓഫിസിലേക്ക്​​ മാർച്ച് നടത്തി. ബസ് തൊഴിലാളികളുടെ ശമ്പളം പുതുക്കിനിശ്ചയിക്കുക, കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കുക, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, കെ.എസ്​.ആർ.ടി.സി ഓടാത്ത പെർമിറ്റുകൾ സ്വകാര്യ ബസുകൾക്ക് അനുവദിക്കുക, മുഴുവൻ തൊഴിലാളികളെയും ക്ഷേമനിധിയിൽ അംഗങ്ങളാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്​. പ്രസിഡന്‍റ്​ കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. അനീഷ് ജോസഫ് അധ്യക്ഷതവഹിച്ചു. കെ.ജെ. ദേവസ്യ, നസീർ, ഉല്ലാസ് ജോൺ, യൂനിയൻ, റോബിൻസ് അവരാച്ചൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story