Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:42 AM IST Updated On
date_range 22 Jun 2022 5:42 AM ISTവകുപ്പുകളുടെ ശീതസമരം; അപകടാവസ്ഥയിലായ വൈദ്യുതി തൂൺ മാറ്റുന്നില്ല
text_fieldsbookmark_border
കൂടയത്തൂർ: വകുപ്പുകൾ രമ്യതയിലെത്താത്തതിനാൽ അപകടാവസ്ഥയിലായ വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കാൻ സാധിക്കുന്നില്ല. കോളപ്ര അടൂർമല റോഡിന്‍റെ വക്കിലെ അപകടാവസ്ഥയിലായ വൈദ്യുതി തൂണാണ് മാറ്റി സ്ഥാപിക്കാൻ കഴിയാത്തത്. ഇറിഗേഷൻ വകുപ്പ് പറയുന്നത് വൈദ്യുതി വകുപ്പ് പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്നാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന റോഡിലാണ് അപകടഭീഷണി ഉയർത്തുന്ന വൈദ്യുതി പോസ്റ്റ് നിൽക്കുന്നത്. ഇത് മാറ്റി സ്ഥാപിക്കുന്നതിന് ഇറിഗേഷൻ വകുപ്പും കുടയത്തൂർ പഞ്ചായത്തും നിലവിൽ വൈദ്യുതി വകുപ്പ് അധികൃതർക്ക് നോട്ടീസ് കൊടുത്തിട്ടുണ്ട്. നോട്ടീസിന് മറുപടിയായി പോസ്റ്റ് മാറ്റി സ്ഥാപിക്കേണ്ടത് ഇറിഗേഷൻ വകുപ്പും പഞ്ചായത്തും ചേർന്നാണെന്ന മറുപടി നോട്ടീസ് നൽകുകയാണ് വൈദ്യുതി വകുപ്പ് ചെയ്തത്. പോസ്റ്റ് നിലവിൽ നിൽക്കുന്ന സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിച്ചെങ്കിൽ മാത്രമേ ഇപ്പോൾ നടക്കുന്ന സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. ശക്തമായ മഴ പെയ്താൽ ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് പോസ്റ്റ് നിൽക്കുന്നത്. മറുവശത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന് തൊഴിലാളികളുടെ കുറവ് ഉണ്ടെങ്കിൽ സഹായം നൽകാൻ തയാറാണെന്ന് നാട്ടുകാർ പറയുന്നു. tdl mltm2 അപകടാവസ്ഥയിൽ റോഡരികിൽ നിൽക്കുന്ന വൈദ്യുതി തൂൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
