Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:42 AM IST Updated On
date_range 22 Jun 2022 5:42 AM ISTപി.എം കിസാൻ അദാലത്
text_fieldsbookmark_border
കരിമണ്ണൂർ: പി.എം കിസാൻ സമ്മാൻ നിധിയിൽ അംഗങ്ങളായ മുഴുവൻ കർഷകരും സ്ഥലവിവരങ്ങൾ കൃഷിവകുപ്പിന്‍റെ എയിംസ് പോർട്ടലിൽ 25നുള്ളിൽ സമർപ്പിക്കണം. 23ന് ഒന്നുമുതൽ അഞ്ചുവരെ വാർഡുകളിലുള്ളവർക്കും 24ന് ആറുമുതൽ ഒമ്പതുവരെ വാർഡുകളിലുള്ളവർക്കും 25ന് 10മുതൽ 14വരെ വാർഡുകളിലുള്ളവർക്കും സ്ഥലവിവരങ്ങൾ കൃഷിഭവനിലെത്തി സമർപ്പിക്കാവുന്നതാണ്. ഭൂനികുതി അടച്ച രസീത്, ആധാർ കാർഡ്, പി.എം കിസാൻ സ്കീമിൽ ചേർത്ത ഫോൺനമ്പർ, ബാങ്ക് പാസ്ബുക്ക്, സ്മാർട്ട് ലോഗിൻ ഐ.ഡി എന്നിവയും ഹാജരാക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. സ്ഥലവിവരങ്ങൾ എയിംസ് പോർട്ടലിൽ ചേർക്കാത്ത കർഷകർക്ക് തുടർന്ന് ആനുകൂല്യം ലഭിക്കുന്നതല്ല. എം.എം. മണി പൊതുപ്രവർത്തകർക്ക് അപമാനമെന്ന് ഡി.സി.സി പ്രസിഡന്‍റ് തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പിക്കെതിരെ എം.എം. മണി എം.എൽ.എ ശാന്തമ്പാറയിൽ നടത്തിയ പരാമർശം മാനസിക വിഭ്രാന്തി ബാധിച്ചവന്‍റെ ജൽപനങ്ങൾ മാത്രമാണെന്നും മണി പൊതുപ്രവർത്തകർക്ക് അപമാനമാണെന്നും ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. താൻ മാത്രമാണ് പരമയോഗ്യൻ എന്ന് മണിക്കും ശിങ്കിടികൾക്കും പണ്ടേ ഉള്ള മിഥ്യധാരണയാണ്. പോളി ടെക്നിക് പ്രിൻസിപ്പലിനെയും പെമ്പിളൈ ഒരുമൈ നേതാവിനെയും മാധ്യമപ്രവർത്തകരെയും അധിക്ഷേപിച്ച മണിയുടെ നാവിൽനിന്ന് ജനങ്ങൾ നല്ലവാക്ക് പ്രതീക്ഷിക്കുന്നില്ലെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. പരിപാടികൾ ഇന്ന് വണ്ടമറ്റം സെന്‍റ് ജോർജ് ചർച്ച് പാരിഷ് ഹാൾ: വിശ്വകർമ മഹാസഭയുടെയും സെന്‍റ് ജോർജ് പള്ളിയുടെയും ആഭിമുഖ്യത്തിൽ അൽ അസ്ഹർ മെഡിക്കൽ കോളജിന്‍റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് -രാവിലെ 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story