Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപെരുമ്പന്‍കുത്തിനെ...

പെരുമ്പന്‍കുത്തിനെ ഭീതിയിലാക്കി വീണ്ടും കാട്ടാനക്കൂട്ടം

text_fields
bookmark_border
പെരുമ്പന്‍കുത്തിനെ ഭീതിയിലാക്കി വീണ്ടും കാട്ടാനക്കൂട്ടം
cancel
സമരത്തിനൊരുങ്ങി നാട്ടുകാർ അടിമാലി: കാട്ടാന ഭീതിയിൽ കർഷകർ സ്വയം കൃഷി വെട്ടിമാറ്റിയ മാങ്കുളം പെരുമ്പൻകുത്തില്‍ വീണ്ടും കാട്ടാനയിറങ്ങി. തിങ്കളാഴ്ച രാത്രി ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കുരുശുംമൂട്ടിൽ റോജൻ, വരിക്കയിൽ വർക്കി, മാളിയേക്കൽ ഷാന്‍റി തുടങ്ങിയവരുടെ കൃഷിയാണ് നശിപ്പിച്ചത്. മേഖല കേന്ദ്രീകരിച്ച് വനം വകുപ്പിന്‍റെ റാപ്പിഡ് റെസ്‌പോൺസ്​ ടീം പ്രവർത്തിക്കുന്നുണ്ടെങ്കിലും കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽനിന്ന്​ ഒഴിഞ്ഞ് പോകുന്നില്ല. ഒരുമാസത്തിനിടെ മേഖലയിൽ 50ലേറെ കർഷകരുടെ കൃഷിയാണ് നശിപ്പിച്ചത്. കാട്ടാന ഭീതിയിൽ കൃഷിയും വീടും ഭൂമിയും ഉപേക്ഷിച്ച് നിരവധി കുടുംബം ഇവിടെനിന്ന്​ പലായനം ചെയ്തു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ മൂന്നാർ ഡി.എഫ്.ഒ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങാതെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. വനവും കൃഷിഭൂമിയും വേർതിരിച്ച് കിടങ്ങോ വൈദ്യുതി വേലിയോ സ്ഥാപിക്കുമെന്നും പൊതുജനത്തിന്റെ സുരക്ഷക്കായി കൂടുതൽ വനപാലകരെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. അടിമാലി, നേര്യമംഗലം റേഞ്ച് പരിധികളിലാണ് ഇപ്പോൾ കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്​. മൂന്ന് മാസത്തിനിടെ മാങ്കുളം പഞ്ചായത്തിൽ മാത്രം 100 ഹെക്ടറിലധികം സ്ഥലത്തെ കൃഷി കാട്ടാനകൾ നശിപ്പിച്ചു. കാട്ടാനക്ക് പുറമെ രൂക്ഷമായ കാട്ടുപന്നി ശല്യവും മേഖലയിലുണ്ട്​. ഇതോടെ വനംവകുപ്പിനെതിരെ രാപ്പകൽ സമരത്തിന് നാട്ടുകാർ തയാറെടുക്കുകയാണ്. idl adi i p.1 cocanet tree ചിത്രം..പെരുമ്പൻകുത്തിൽ കാട്ടാന നശിപ്പിച്ച തെങ്ങ് പള്ളിക്കുനേരെ കാട്ടാന ആക്രമണം അടിമാലി: നേര്യമംഗലം റേഞ്ചിൽ എളംബ്ലാശ്ശേരി അഞ്ച് കുടിയിൽ പ്രവർത്തിക്കുന്ന സി.എസ്.ഐ പള്ളി കാട്ടാനക്കൂട്ടം തകർത്തു. ചൊവ്വാഴ്ച രാവിലെ കൂട്ടമായെത്തിയ ആനകൾ പള്ളിക്കു നേരെ തിരിയുകയായിരുന്നു. പള്ളിയുടെ ഭിത്തിയും മേൽക്കൂരയും ഇടിച്ച് നിരത്തിയ കാട്ടാനകൾ ടോയ്‌ലറ്റും സെമിത്തേരിയും കാർഷിക വിളകളും നശിപ്പിച്ചു. മാമലക്കണ്ടം മേഖലയിൽ ഫെൻസിങ്​ തകർന്നതാണ് കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിലിറങ്ങാൻ കാരണം. ഇതോടെ പള്ളിയോട് ചേർന്ന ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങൾ വലിയ ആശങ്കയിലാണ്. ഇരുപതോളം ആനകളാണ് കുറച്ച് ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. വീടിന് പുറത്തിറങ്ങാനോ കുട്ടികളെ സ്കൂളിലയക്കാനോ സാധിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് പ്രദേശവാസികൾ പറയുന്നു. idl adi 1 p 2 charch ചിത്രം- കാട്ടാനകൾ തകർത്ത സി.എസ്.ഐ പള്ളി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story